ന്യൂദല്‍ഹി: നൂറ്റി മുപ്പത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍, ലോകത്തെ സാക്ഷിയാക്കി വികസനത്തിലേക്കുള്ള ഭാരതത്തിന്റെ തുടര്‍യാത്രക്ക് രാഷ്ട്രപതി ഭവന്റെ തിരുമുറ്റത്ത് പ്രൗഢഗംഭീര തുടക്കം. നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ഞാന്‍…ഇന്ത്യയുടെ എക്കാലത്തെയും ശക്തനായ പ്രധാനമന്ത്രിയെന്ന വിശേഷണത്തിനുടമയായ നരേന്ദ്ര മോദി സത്യവാചകം ചൊല്ലിത്തുടങ്ങിയപ്പോള്‍ രാജ്യം മറ്റൊരു ചരിത്രമുഹൂര്‍ത്തത്തെ സ്വാഗതം ചെയ്തു. ലോകനേതാക്കളുടെ സാന്നിധ്യം ചടങ്ങിന് തിളക്കമേറ്റി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അധികാരാരോഹണത്തിന്, ജനാധിപത്യം നിലനിര്‍ത്തുന്നതിനായി ബംഗാളില്‍ ജീവന് വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ ചടങ്ങിനെ വികാരനിര്‍ഭരമാക്കി.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് സവിശേഷതയായി.ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത് കേരളത്തിന് അഭിമാന നിമിഷമായി. മോദിയുടെ രണ്ടാം വരവിനെ സ്വീകരിച്ച് രാജ്യമെങ്ങും ആഹ്ലാദ പരിപാടികളും നടന്നു.
57 മന്ത്രിമാരും മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 24 പേര് കാബിനറ്റ് മന്ത്രിമാരാണ്. 24 പേര് സഹമന്ത്രിമാരും ഒന്‍പതു പേര് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും. പരിചയ സമ്പന്നതയും യുവത്വവും സമ്മേളിച്ചതാണ് മന്ത്രിസഭ. മൂന്നു കാബിനറ്റ് മന്ത്രിമാര്‍ അടക്കം 6 പേര് വനിതകളാണ്. 20 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തിലായിരുന്നു ഇന്നലെ രാജ്യം. മന്ത്രിമാര്‍ ആരൊക്കെയെന്ന് മാധ്യമങ്ങള്‍ക്ക് സൂചനകള്‍ പോലും ലഭിച്ചില്ല. രാവിലെ രാജ്ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും സമാധിസ്ഥാനില് മോദി പുഷ്പ്പാര്‍ച്ചന നടത്തി. ഇന്ത്യാഗേറ്റിന് സമീപത്തെ ദേശീയ യുദ്ധ സ്മാരകത്തിലും അദ്ദേഹം പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
വൈകീട്ട് നാലരയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാംഗങ്ങള്‍ ഏഴിന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. മന്ത്രിമാരാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും. ഇതിന് ശേഷമായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് വന്നത്. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്‍പതു മണിയോടെ ചടങ്ങ് അവസാനിച്ചു. വികസനത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് പ്രതിപക്ഷ നേതാക്കളുള്‍പ്പെടെ ആറായിരത്തോളം അതിഥികള്‍ സാക്ഷികളായി. ബിംസ്റ്റെക് കൂട്ടായ്മയിലെ നേതാക്കള്‍, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാബിനറ്റ് മന്ത്രിമാര്‍
രാജ്നാഥ് സിങ്ങ്
അമിത് ഷാ
നിതിന്‍ ഗഡ്കരി
ഡി.വി. സദാനന്ദ ഗൗഡ
നിര്‍മ്മലാ സീതാരാമന്
രാം വിലാസ് പാസ്വാന്
നരേന്ദ്ര സിംഗ് തോമര്‍
രവിശങ്കര്‍ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
തവര്‍ചന്ദ് ഗെഹ്ലോട്ട്
എസ്.ജയശങ്കര്‍
രമേശ് പൊക്രിയാല്‍
അര്ജുന് മുണ്ട
സ്മൃതി ഇറാനി
ഡോ.ഹര്ഷവര്ദ്ധന്
പ്രകാശ് ജാവ്ദേക്കര്‍
പീയൂഷ് ഗോയല്‍
ധര്‍മ്മേന്ദ്ര പ്രധാന്
മുക്താര്‍ അബ്ബാസ് നഖ്വി
പ്രഹ്ലാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
അരവിന്ദ് സാവന്ത്
ഗിരിരാജ് സിങ്ങ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
സന്തോഷ് കുമാര്‍ ഗാംഗ്വാര്‍
റാവു ഇന്ദര്‍ജിത് സിങ്ങ്
ശ്രീപദ് യശോ നായിക്
ഡോ.ജിതേന്ദ്ര സിങ്ങ്
കിരണ്‍ റിജിജു
പ്രഹ്ലാദ് പട്ടേല്‍
ആര്.കെ. സിങ്ങ്
ഹര്‍ദ്ദീപ് സിങ്ങ് പുരി
മന്‍സൂഖ് ലാല്‍ മാണ്ഡവ്യ
സഹമന്ത്രിമാര്‍
ഫഗന്‍ സിംഗ് കുലസ്തെ
അശ്വിനി കുമാര്‍ ചൗബെ
അര്ജ്ജുന് രാം മേഘ്വാള്
വി.കെ. സിങ്ങ്
കൃഷന്‍പാല്‍ ഗുജ്ജാര്‍
റാവു സാഹെബ് ദാന്‍വെ
ജി.കിഷന് റെഡ്ഡി
പുരുഷോത്തം രൂപാല
രാംദാസ് അത്വാലെ
സാധ്വി നിരഞ്ജന് ജ്യോതി
ബാബുല്‍ സുപ്രിയോ
സഞ്ജീവ് കുമാര്‍ ബല്യാന്‍
സഞ്ജയ് ഷാംരാവോ ധോത്രെ
അനുരാഗ് താക്കൂര്‍
സുരേഷ് അംഗഡി
നിത്യാനന്ദ റായ്
രത്തന്‍ ലാല്‍ കത്താരിയ
വി.മുരളീധരന്
രേണുക സിങ്ങ്
സോം പ്രകാശ്
രാമേശ്വര്‍ തെലി
പ്രതാപ് ചന്ദ്ര സാരംഗി
കൈലാഷ് ചൗധരി
ദേബശ്രീ ചൗധരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: