Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഞാനിന്നൊരു തിരി തെളിക്കും

അലി അക്ബര്‍ by അലി അക്ബര്‍
May 30, 2019, 03:21 am IST
in Vicharam

ചിലതങ്ങിനെയാണ് ആദ്യം വെറുത്തതിനെ പിന്നീട് അമിതമായി ഇഷ്ടപ്പെടും. മോദിജി എനിക്കങ്ങിനെയാണ്. മുസ്ലിം ഘാതകന്‍, തീവ്രഹിന്ദുത്വവാദി, അമേരിക്ക പോലും വിസ അനുവദിക്കാത്തവന്‍, എന്തൊക്കെയായിരുന്നു. നുണകളുടെ മഞ്ഞുമല ഇടിഞ്ഞുപൊളിഞ്ഞു വീണത് ഗുജറാത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഒരു മലയാളിയെ കണ്ടുമുട്ടിയപ്പോഴാണ്. സാറേ, മോദിയെക്കുറിച്ച് കേരളത്തില്‍ പറഞ്ഞു പരത്തുന്നതല്ല സത്യം. സത്യം മറ്റൊന്നാണ്. പറയുന്നയാളോ കേള്‍ക്കുന്ന ഞാനോ അന്ന് ബിജെപിക്കാരനല്ല. അതും മറ്റൊരു പരമാര്‍ത്ഥം. കലാപമുണ്ടായിട്ടുണ്ട്. അതിന് തക്കതായ കാരണവും ഉണ്ടായിരുന്നു. ഗോദ്ര, വിറകുകൊള്ളിപോലെ പച്ചജീവന്‍ കത്തിയമര്‍ന്ന കാഴ്ച, മാംസം വെന്ത മണം… തുടര്‍ന്ന് ആളിപ്പടര്‍ന്ന കലാപം. സാറേ, ആക്രമിക്കപ്പെട്ട മുസ്ലിംങ്ങളുടെ വാര്‍ത്ത കൊടുക്കാന്‍ ആയിരം നാവുണ്ടായിരുന്നു. ശൂലത്തില്‍ കുത്തിയെടുത്ത ഭ്രൂണം എന്ന നുണക്കഥ. ഇതിനിടയില്‍ ഒരുപാട് ഹൈന്ദവരും ജീവന്‍ വെടിഞ്ഞിട്ടുണ്ട്. ഓരോന്നായി മുന്നില്‍ നിരന്നപ്പോള്‍ പിന്നെ ഞാനും അന്വേഷണം നടത്തി. 

വലിയ വോട്ടിങ് ശക്തിയായി മുസ്ലിങ്ങള്‍ ഉള്ള ഗുജറാത്തില്‍ എന്തുകൊണ്ട് വീണ്ടും വീണ്ടും മോദി തന്നെ ജയിച്ചു? മുസ്ലിം ഘാതകനായ മോദിയെ എന്തുകൊണ്ട് മുസ്ലിങ്ങള്‍ തോല്‍പ്പിക്കുന്നില്ല? കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും മോദി എങ്ങിനെ കുറ്റവിമുക്തനായി? ഇതിനുള്ള മറുപടി ഗുജറാത്തിലെ മുസ്ലിങ്ങള്‍ മോദിയെ ഇഷ്ടപ്പെടുന്നു എന്ന ചെറിയ ലോജിക്കില്‍ നിന്നുകൊണ്ട് തന്നെ. കേട്ടത് മുഴുവന്‍ വിഘടനശക്തികളും വിപ്ലവപാര്‍ട്ടികളും. കോണ്‍ഗ്രസ്സും സംഘപരിവാറിനെ അടിക്കാനുള്ള വടിയാക്കിക്കൊണ്ട് ഗുജറാത്ത് കലാപത്തെ നിറം പിടിപ്പിച്ച കഥകള്‍ കൊണ്ട് നിറച്ചു. ഇങ്ങ് കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ വരെ സംഘവിരോധം വളര്‍ത്തുക എന്ന ലക്ഷ്യമായിരുന്നു. ഗുജറാത്തില്‍ ഒഴികെ മറ്റിടങ്ങളില്‍ ഇത് ഫലം കാണുകയും ചെയ്തു. 

പിന്നീട് നാമറിഞ്ഞു, മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലും അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ മോദി ഒരു സാധാരണക്കാരനെ പോലെ ഹാജരായിരുന്നുവെന്നും, ചോദ്യം ചെയ്യലിന് വിധേയനായിരുന്നുവെന്നും. അന്വേഷണ ഏജന്‍സിക്ക് ഒന്നും കണ്ടെത്താനായില്ലെങ്കിലും മലയാളി സംവിധായകന്‍ പോലും ഇന്നും മോദിജിയെ നരാധമന്‍ എന്ന് ഒരുളുപ്പുമില്ലാതെ വിശേഷിപ്പിക്കുന്നു. അതിനുള്ള പ്രതിഫലമായി കിട്ടിയ സര്‍ക്കാര്‍ ഔദാര്യങ്ങളില്‍ വിഹരിക്കുന്നു. ചിട്ടിക്കേസില്‍ മമതയും ഹെറാള്‍ഡ് കേസില്‍ നെഹ്‌റുപരിവാറും എങ്ങിനെയാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും ഓര്‍ക്കണം. 

തന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ടുതന്നെയാണ് മോദി പാര്‍ലമെന്റിന്റെ പടവുകള്‍ കയറിയത്, അഞ്ചുവര്‍ഷം കൊണ്ട് ഭാരതത്തിന്റെ ഹൃദയം കവര്‍ന്നത്, വികസനത്തിന് പുതിയഭാഷ്യം നല്‍കിയത്. അതില്‍ ദരിദ്രര്‍ ആദ്യമായി ചിരിച്ചു. മറയുള്ള ഇടങ്ങളില്‍ വിസര്‍ജനം നടത്തി. അവര്‍ക്കൊക്കെ ബാങ്ക് അക്കൗണ്ട് ഉണ്ടായി. പുകയില്ലാത്ത അടുക്കളയും വെളിച്ചമുള്ള വീടുകളുമുണ്ടായി. മരുന്ന് കിട്ടി, ചികിത്സ കിട്ടി, ഇന്‍ഷുറന്‍സ് കിട്ടി, തൊഴില്‍ കിട്ടി, വിദ്യാഭ്യാസം കിട്ടി. എല്ലായിടത്തും ആശ്വാസത്തിന്റെ കണിക.  

ഭാരതത്തിന്റെ ഉത്തരഭാഗം മുതല്‍ ദക്ഷിണഭാഗം വരെ മോദിയെന്ന ഭരണാധികാരിയെ തിരിച്ചറിഞ്ഞപ്പോഴും കേരളവും തമിഴ്‌നാടും ഇപ്പോഴും പടച്ചുണ്ടാക്കിയ നുണകളുടെ തടവറയിലാണ്. തമിഴ്‌നാട്ടില്‍ ദ്രാവിഡരാഷ്‌ട്രീയമാണെന്നു പറയാം. പക്ഷെ കേരളത്തില്‍ അങ്ങനെയല്ല. സംഘപരിവാറിനെ ഇസ്ലാമിക വിരുദ്ധമാക്കി നിലനിര്‍ത്താന്‍ ഇടതും വലതും, അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ഓരോ നിമിഷവും നുണകള്‍ പ്രചരിപ്പിച്ചു വരുന്നു. ഇവരോട് ചേര്‍ന്ന് ജിഹാദി സംഘടനകളും പ്രവര്‍ത്തിക്കുന്നു എന്നതാണ് സത്യം. ഒപ്പം ചില ക്രിസ്ത്യന്‍ ലോബികളും. 

മനോരമ മുതല്‍ ഏഷ്യാനെറ്റ് വരെ പടച്ചുണ്ടാക്കിയ രാഹുല്‍ തരംഗത്തില്‍ ഇത്തവണയും മലയാളി വീണു. പക്ഷെ ഇപ്പോള്‍ പറ്റിയ അബദ്ധമോര്‍ത്ത് മലയാളി ഉള്ളില്‍ കരയുന്നുണ്ടാവും. ചില മാധ്യമങ്ങള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞു തല തല്ലിപ്പൊളിക്കുന്നു. തങ്ങളുടെ ജിഹാദി സ്വപ്‌നം തകര്‍ന്നടിയുന്നതോര്‍ത്ത് ചിലര്‍ കറുത്തദിനമാചരിക്കാന്‍ പുറപ്പെടുന്നു. ഹവാലാക്കച്ചവടക്കാരും മതംമാറ്റ ലോബികളും ആസനം ചൊറിഞ്ഞു നിലവിളിക്കുന്നു. പക്ഷെ ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ വെളിച്ചം കത്തിച്ചുവച്ചുകൊണ്ട് വിളിക്കുന്നു… മോദി.. മോദി. 

ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് വിളിച്ചവന്‍ തലയില്‍ മുണ്ടിട്ടു പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്കുപ്പായങ്ങള്‍ തുന്നി കാത്തിരുന്നവര്‍ ശോകഗാനം കേട്ടുറങ്ങുന്നു. കടന്നല്‍കൂട്ടം വന്ന് മോദിയെയും കൂട്ടരെയും കുത്തിക്കൊല്ലാന്‍ പ്രാര്‍ത്ഥിച്ച അമ്മച്ചി കുരിശു വരയിലാണ്. 20ല്‍ പത്തൊന്‍പതും പോയി ഒന്നു മിച്ചമായവന് സ്വപ്‌നം പോയിട്ട്, പ്രതീക്ഷ പോലുമില്ല. പത്തൊന്‍പതിനെ തോല്‍പ്പിക്കാന്‍ ബുദ്ധിപൂര്‍വം കളിച്ച ചില ബുദ്ധിരാക്ഷസന്മാരായ വോട്ടര്‍മാര്‍ അടുത്ത പണി കൊടുക്കാനുള്ള പണിപ്പുരയിലാണ്. 

ചില വാര്‍ത്താഅവതാരകര്‍ ഇന്ന് നെഞ്ചകം പൊട്ടി മോദിയുടെ സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്യും. ഞാന്‍ ഉള്ളില്‍ നിറയെ സന്തോഷത്തോടെ ആ കാഴ്ച കാണും. സങ്കടക്കാരെ, ഇനി 2029ല്‍ വെറുതെ ഒന്നു ശ്രമിച്ചു നോക്കാം. ഭാരതം കാവല്‍ക്കാരന്റെ കൈയില്‍ സുരക്ഷിതമാണ്. അത് അബ്ദുള്ളക്കുട്ടിയും പറഞ്ഞു കഴിഞ്ഞു. ഞാന്‍ തികഞ്ഞ തൃപ്തിയോടെ ഇന്ന് ഒരു തിരി തെളിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.