കോതമംഗലം: ഇടത്- വലത് മുന്നണികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം കേരളത്തെ ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ പറഞ്ഞു. ബിഎംഎസ് കോതമംഗലം മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഐഎസിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് കേരളത്തില്‍നിന്നാണ്. ലോകത്ത് എവിടെ ഭീകരാക്രമണങ്ങളുണ്ടായാലും അന്വേഷണം കേരളത്തിലേക്ക് എത്തുന്നു, ശ്രീലങ്കയിലെ ഭീകരാക്രമണം അവസാനത്തേതാണെന്ന് പറയാനാകില്ല, അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡന്റ് ടി. എന്‍. സന്തോഷ് അദ്ധ്യക്ഷനായി. കണ്‍വെന്‍ഷനില്‍ ബിഎംഎസ് ജില്ലാ നേതാക്കളായ പി.എസ്. വേണുഗോപാല്‍, കെ.എസ്. അനില്‍കുമാര്‍, മേഖലാ സെക്രട്ടറി കെ.കെ. വിശ്വനാഥന്‍, പി.വി. ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ ഭാരവാഹികളായി പി.ജി. വിജയന്‍ (മേഖലാ പ്രസിഡന്റ്), കെ.കെ. വിശ്വനാഥന്‍ (മേഖലാ സെക്രട്ടറി), ടി.എന്‍. സന്തോഷ്, പി.വി. ഏലിയാസ് (വൈസ്പ്രസിഡന്റുമാര്‍), പി.വി. സാബു, എം. കെ. രാജന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ടി.എന്‍. ഗോപകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















