തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍മുന്നേറ്റം ഉണ്ടാക്കിയ കോണ്‍ഗ്രസിന് പക്ഷെ വോട്ട് കുറഞ്ഞു. മൂന്ന് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 22 പേരാണ് ജയിച്ചത്. എന്നാല്‍ 2019ല്‍ നേതൃത്വത്തേ പോലും ഞെട്ടിച്ച് കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന് പകിട്ട് അത്രപോരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 16 നിയമസഭാ മണ്ഡലങ്ങളിലാണ് പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞത്. ഇതില്‍ പ്രമുഖ നേതാക്കളുടെ മണ്ഡലവും പെടും.
രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍, വി.ഡി. സതീശന്, വി.ടി. ബലറാം, ശബരീനാഥ് എന്നിവരുടെ മണ്ഡലങ്ങളില്‍ ഉള്‍പ്പടെ വോട്ട് കുറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നഷ്ടപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്താണ്. 2016 ല്‍ 73894 വോട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പിടിച്ചത്. എന്നാല്‍ ലോകസഭയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടന് 54831 വോട്ടാണ് ഇവിടെ നിന്നും ലഭിച്ചത്. അതായത് 19063 വോട്ടുകളാണ് യുഡിഎഫിന് തിരുവഞ്ചൂരിന്റെ തട്ടകത്തില്‍ നിന്നും കുറഞ്ഞത്.
രണ്ടാമത് ഏറ്റവും കൂടുതല്‍ വോട്ട് യുഡിഎഫിന് കുറഞ്ഞത് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നിന്നാണ്. ഹരിപ്പാട്ട് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ 75980 വോട്ടാണ് നേടിയത്. ഷാനിമോള്‍ ഉസ്മാന് ഇവിടെ മുന്നില്‍ വന്നെങ്കിലും 61445 വോട്ടുമാത്രമേ നേടാനായുള്ളു. ചെന്നിത്തല പിടിച്ചതിനേക്കാള്‍ 14535 വോട്ടിന്റെ കുറവ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലും വോട്ട് കുറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി 71597 വോട്ട് നേടിയപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ ചാഴിക്കാടന് 63811 വോട്ടേ നേടാനായുള്ളു. 7786 വോട്ടിന്റെ കുറവ്. പാലക്കാട് ഷാഫി പറമ്പിലിന് 57559 വോട്ട് ലഭിച്ചപ്പോള്‍ ശ്രീകണ്ഠന് 48425 വോട്ട് മാത്രമെ ലഭിച്ചുള്ളു. 9134 വോട്ടിന്റെ കുറവ്.
വി.ടി. ബല്‍റാമിന്റെ തൃത്താല മണ്ഡലത്തില്‍ 66505 വോട്ട് നേടിയപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പോടെ പൊന്നാനി മണ്ഡലത്തിലേക്ക് മാറിയ തൃത്താലയില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് 61294 വോട്ടെ ലഭിച്ചുള്ളു. 5211 വോട്ടിന്റെ കുറവ്. വി.ഡി. സതീശന്റെ പറവൂരില്‍ 3060 വോട്ടിന്റെ നഷ്ടമാണ് യുഡിഎഫിനുണ്ടായത്. നിയമ സഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ മകന് ശബരീനാഥ് എംഎല്‍എയുടെ അരുവിക്കരയില്‍ 11958 വോട്ടുകളാണ് കുറഞ്ഞത്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 ഉും നേടി എന്ന് യുഡിഎഫ് വീമ്പ് പറയുമ്പോഴും പ്രധാന നേതാക്കളുടെ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് വരും ദിവസങ്ങളില്‍ യുഡിഎഫില്‍ ചര്‍ച്ചയാകും. ആലത്തൂരിലെ പരാജയത്തിന് കാരണമായ വോട്ട് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നിന്നാണ് ചോര്‍ന്നതെന്നത് ഒരു പൊട്ടിതെറിക്ക് ഏതുനിമിഷവും യുഡിഎഫ് വേദിയായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: