തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമുണ്ടു ബത!
ശബ്ദങ്ങളുള്ളില്‍ വിലസീടുന്നതിന്നിടയില്‍
മുക്തിക്കു കാരണമിതേ ശബ്ദമെന്നു തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമഃ
ഇങ്ങനെ ചിന്തിക്കുമ്പോള്‍, ഈ ലോകത്തിലുള്ള സകല വസ്തുക്കളിലും സത്തയായി ജഗദീശ്വരന് സ്ഥിതിചെയ്യുന്നു എന്ന് കാണാവുന്നതാണ്. ഭഗവല്‍സാന്നിദ്ധ്യം ശബ്ദങ്ങളുടെ ഉള്ളില്‍ അടങ്ങിയിരിക്കുന്നു എന്ന് വേദങ്ങളില്‍ പറയുന്നുണ്ട്. ഭഗവല്‍ പാദാരവിന്ദങ്ങളെ സേവിക്കുന്നതിലൂടെ മുക്തി സിദ്ധിക്കുമെന്ന് ഉപനിഷത്തുകളും ഭാഗവതാദി പുരാണങ്ങളും ഗീതകളുമൊക്കെ നമുക്ക് പറഞ്ഞുതരുന്നു. ശബ്ദങ്ങള്‍ക്കുള്ളില്‍ ബോധവസ്തുവായി പ്രകടമാകുന്ന ആ സത്യസ്വരൂപനെ ഞാനിതാ നമസ്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: