കൊച്ചി: ഇന്നലെ 2019 മെയ് 23,1194 ഇടവം ഒമ്പത്. കൃത്യം 69 വര്‍ഷം മുമ്പ് 1950 മെയ് 23, 1125 ഇടവം ഒമ്പതിനാണ്് ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
മലയാളം വര്‍ഷം നോക്കിയാലും ഇഗ്ലീഷ് തീയതി നോക്കിയാലും ഇന്നലെയ്‌ക്ക് 69 വര്‍ഷം മുമ്പ്. ശബരിമല തീവയപ്പ് കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഡിവൈഎസ്പി കെ. കേശവമേനോന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടും എന്ന് പറഞ്ഞ് വിശ്വാസ സമൂഹത്തെ വഞ്ചിച്ചാണ് സിപിഎം 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. 69 വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയ അതേ ഇടത് പക്ഷം വോട്ടെണ്ണലില്‍ തകര്‍ന്നടിഞ്ഞു.
ശബരിമല തീവയ്പിന് പിന്നില്‍ ക്രിസ്ത്യന്‍ മത പരിവര്‍ത്തനശക്തികള്‍ ആണെന്നാണ് ഡിവൈഎസ്പി കെ.കേശവമേനോന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 1125 ഇടവം ആറിന് ക്ഷേത്രം അടച്ചെന്നും മൊഴികളുടെ അടിസ്ഥാനത്തില്‍ 1950 മെയ് 23, ഇടവം ആറിന് ആണ് ക്രിസ്ത്യന്‍ വിഭാഗം ക്ഷേത്രം തീവച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ നൂറുകണക്കിന് പേരെ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിച്ചതാണ് തീവയ്‌ക്കാന്‍ കാരണം എന്നും കണ്ടെത്തി. എന്നാല്‍ അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് മറച്ച് വച്ചു.
1956 ല്‍ 222 ദിവസത്തെ രാഷ്‌ട്രപതി ഭരണത്തിനുശേഷം നടന്ന തെരെഞ്ഞെടുപ്പില്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ ഇടത്പക്ഷം പ്രചാരണം നടത്തിയത് ശബരിമലയിലെ തീവയ്പ് സംഭവമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരും, കുറ്റക്കാരെ ശിക്ഷിക്കും എന്നു പറഞ്ഞാണ് അന്ന് വോട്ട് പിടിച്ച് അധികാരത്തിലെത്തിയത്. എന്നാല്‍ 62 വര്‍ഷം കഴിഞ്ഞിട്ടും ആ റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ല. മാത്രമല്ല കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന ഇടത് പക്ഷ സര്‍ക്കാരുകള്‍ ശബരിമലയെ എന്നും നശിപ്പിക്കാന്‍ ഒത്താശ ചെയ്തു. അധികാരത്തില്‍ ഇരുന്നപ്പോഴെല്ലാം ശബരിമലയിലെ മതമൈത്രി തകര്‍ക്കാനും ആചാരങ്ങള്‍ നശിപ്പിക്കാനും മുന്നിട്ടിറങ്ങി. ഒടുവില്‍ ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിച്ച് ആചാരംലഘനവും നടത്തി. അതിന്റെ എല്ലാം ഫലമാണ് തെരെഞ്ഞെടുപ്പിലൂടെ ഇപ്പോള്‍ ഇടത് പക്ഷത്തിന് കിട്ടിയത്.
‘കുരുക്ഷേത്ര പ്രകാശന്‍’ പുറത്തിറക്കിയ ഡോ.എന്‍.ആര്‍ മധുവിന്റെ സമാഹാരമായ ശബരിമല ആചാരവും വിശ്വാസവും എന്ന പുസ്തകത്തിലൂടെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്. അപ്പോഴാണ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് കേരള സമൂഹം വീണ്ടും അറിയുന്നതും. ഇത്തവണയും ശബരിമല വിഷയം തന്നെയാണ് ഇടത് പക്ഷം പ്രചാരണ ആയുധമാക്കിയത്. നവോത്ഥാനം നടപ്പിലാക്കി എന്നായിരുന്നു ആചാരലംഘനത്തെ വിശേഷിപ്പിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മെയ് 23 ന് ശബരിമലയില്‍ തീവെച്ച് ക്ഷേത്രവും വിഗ്രഹവും തകര്‍ത്ത ഛിന്നഭിന്നമായിപ്പോയി സിപിഎം. വിഗ്രഹത്തിന്റെ തലയും ഇടത് കയ്യും വിരലുകളും ഛേദിക്കപ്പെട്ട പോലെ ഇടത് പക്ഷത്തിന്റ തലയും കയ്യുമായ കണ്ണൂരും വടകരയും പോയി. വിഗ്രഹത്തിന്റെ മുഖത്തേറ്റ വെട്ടുകള്‍പോലെയായി സിപിഎം എപിമാരുടെ മണ്ഡലങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: