മലപ്പുറം: കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം അട്ടിമറിക്കാന്‍ നീക്കം. ഈ സമ്പ്രദായം നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായി.
ദീര്‍ഘദൂര ബസുകള്‍ ഓടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കൊണ്ടുവന്നത്. എട്ടു മണിക്കൂറിലേറെ വരുന്ന സ്റ്റിയറിങ് ഡ്യൂട്ടികളിലാണ് പുതിയരീതി നടപ്പാക്കിയത്. മലപ്പുറം ഡിപ്പോയില്‍നിന്ന് ആറ് ദീര്‍ഘദൂര സര്‍വീസുകളാണുള്ളത്. ഇതില്‍ രണ്ട് സര്‍വീസുകളിലാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം.
ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്നാണ് യൂണിയനുകളുടെ നിലപാട്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ സമ്പ്രദായം വിജയകരമായി നടപ്പാക്കുമ്പോഴാണിത്. അട്ടിമറിക്ക് കോര്പ്പറേഷന് ഉദ്യോഗസ്ഥരും പിന്തുണ നല്കുന്നു.
ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് 1500 ഓളം പേരെയാണ് പിഎസ്സി നിഷ്ക്കര്‍ഷിച്ച രീതിയില്‍ തെരഞ്ഞെടുത്തത്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നതിന് കോര്പ്പറേഷന് നടപടിയെടുക്കുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ മിക്ക ഡിപ്പോകളിലും ഡ്രൈവര്‍ കം കണ്ടകടര്‍ രീതി അനിശ്ചിതത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: