Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അനാഥമന്ദിരങ്ങള്‍ അലങ്കാരമാകരുത്

സുഗതന്‍ എല്‍ ശൂരനാട് by സുഗതന്‍ എല്‍ ശൂരനാട്
May 21, 2019, 04:55 am IST
in Vicharam

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക അനാഥാലയങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നു ഒരു റിപ്പോര്‍ട്ട് കണ്ടു. ഇത് അടിയന്തിര ഇടപെടല്‍ ഉണ്ടാകേണ്ട ഒരു വിഷയംതന്നെ. നാടുള്ളിടത്തോളംകാലം അനാഥരും ഉണ്ടായിക്കൊണ്ടേയിരിക്കും എന്നൊരു പറച്ചിലുണ്ട്. പക്ഷേ, അനാഥാലയങ്ങള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ചു വേണം ചിന്തിക്കാന്‍. ഒരാള്‍ അനാഥനോ അനാഥയോ ആകുന്നത് അവരുടെ കുറ്റം കൊണ്ടല്ലല്ലോ. അനാഥാലയങ്ങള്‍ കൂടുതല്‍ സ്ഥാപിക്കപ്പെടണം എന്ന താല്‍പര്യവും ഹനിക്കപ്പെടണം. എന്നാല്‍ നിലവില്‍ ഉള്ളവയെ സംരക്ഷിക്കണം. അവ നിയമാനുസൃതം അനാഥരുടെ സംരക്ഷണത്തിനുവേണ്ടിയുള്ളതായിരിക്കുകയും വേണം.

സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് കേരളത്തില്‍മാത്രം നാനൂറോളം അനാഥാലയങ്ങള്‍ അടച്ചുപൂട്ടിയതുമൂലം ഏഴായിരത്തോളം കുഞ്ഞുങ്ങളാണത്രെ വീണ്ടും അനാഥരായത്. നിയമപ്രശ്‌നം മൂലം ഈ കുട്ടികളെ മറ്റ് കേന്ദ്രങ്ങള്‍ സ്വീകരിച്ചതുമില്ല. ഈ വാര്‍ത്ത നമ്മളെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍കഴിയുന്ന ഒന്നല്ല. അനാഥരെയും അശരണരെയും ആലംബഹീനരെയും സഹായിക്കുന്ന ഒരു ഭരണസംവിധാനമാണ് എക്കാലവും കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.

ബാലനീതിനിയമം കര്‍ശനമായി പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ താമസം നേരിട്ടതാണ് ഇത്രയധികം സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരാന്‍ കാരണം. ഇനിയും തീരുമാനം വൈകിയാല്‍ വീണ്ടും നാനൂറോളം കേന്ദ്രങ്ങളും പൂട്ടേണ്ടി വരുമെന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് തീരുമാനം അധികൃതര്‍ കാണണം. 

അടച്ചുപൂട്ടിയ കേന്ദ്രങ്ങളിലെ പലകുട്ടികള്‍ക്കും സ്‌കൂള്‍വിദ്യാഭ്യാസം നഷ്ടപ്പെട്ടു.  കൂടുതല്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നതോടെ പുറത്താകുന്നവരുടെ എണ്ണം സ്വാഭാവികമായും കൂടും. ഇത് ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം. കേരളത്തിലെ പ്രത്യേക സാമൂഹ്യ സാഹചര്യത്തെ മുന്‍നിര്‍ത്തി പല വിട്ടുവീഴ്ചകളും ചെയ്‌തെങ്കില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുള്ളൂ.

അതിന് ഉതകുന്ന തരത്തിലുള്ള നിയമപരമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അതില്‍ പ്രധാനപ്പെട്ട ഒരു നിബന്ധനയാണ് ഒരു ജില്ലയില്‍ ജനിച്ചവര്‍ക്ക് മറ്റൊരു ജില്ലയിലെ സ്ഥാപനത്തില്‍  പ്രവേശനം ഇല്ലെന്നുള്ളത്. ഇത് തീര്‍ത്തും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. അതുപോലെ ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശം. അതിന് ഗവണ്മെന്റിന്റെ ഇടപെടലുകള്‍ ഉണ്ടായേ പറ്റൂ. സുരക്ഷിതമായ താമസം, പോഷകസമൃദ്ധമായ ഭക്ഷണം, അര്‍ഹതപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ സൗകര്യങ്ങള്‍, പുനഃരധിവാസം ഇവയൊക്കെ അവര്‍ക്ക് കിട്ടേണ്ടത് തന്നെ.

ശ്രദ്ധിക്കേണ്ടതു കള്ളനാണയങ്ങളെയാണ്. ലാഭവും വരുമാനവും മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വിദേശസഹായം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളും  വ്യാപകമാണ്. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും വാര്‍ദ്ധക്യകാലത്ത് വന്‍തുക നല്‍കി ഇവിടങ്ങളില്‍ ഉപേക്ഷിക്കുന്നരും കുറവല്ല.

എന്നാല്‍ നിയമാനുസൃതവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുക്ക് ചുറ്റിനുമുണ്ട്. അവര്‍ക്ക് വേണ്ടുന്ന പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടത് സമൂഹത്തിന്റെകൂടെ ഉത്തരവാദിത്ത്വമാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷംപേരും അവരുടെ വീടുകളിലെ ആഘോഷങ്ങള്‍ മിക്കതും സംഘടിപ്പിക്കുന്നത് ഇത്തരം കേന്ദ്രങ്ങളിലാണ്. അതൊരു നല്ല കാഴ്ചപ്പാടാണ്. അത് അവിടെ താമസിക്കുന്നവര്‍ക്ക്  ലഭിക്കുന്ന സഹായങ്ങള്‍ക്കപ്പുറം തന്റെ ജീവിതത്തില്‍ ആരൊക്കെയോ കൂടെയുണ്ടെന്നുള്ള തോന്നലും ഉണ്ടാകുന്നു. 

അനാഥത്വത്തിന്റെ ദുഃഖം അത് അനുഭവിച്ചവര്‍ക്കേ അറിയൂ. അവര്‍ക്കായി നമുക്ക് ഒരുമിച്ചുനിന്നു ശ്രമിച്ചാലോ? തുടക്കം കുടുംബങ്ങളില്‍നിന്ന് തന്നെയാകണം. ആധുനിക ജീവിതയാത്രയില്‍  സുഖം മാത്രം തേടിപ്പോകുന്ന, അനുഭവിച്ചുവളരുന്ന നമ്മുടെ കുട്ടികള്‍ക്ക് സ്‌കൂളിലെ വിനോദയാത്രക്കൊപ്പം ഇത്തരം അനാഥാലയങ്ങളും ആതുരാലയങ്ങളും സന്ദര്‍ശിക്കാന്‍ സാഹചര്യം ഉണ്ടാകണം. രക്ഷിതാക്കളും അദ്ധ്യാപകരും ആണ് അതിന് വഴികാട്ടി ആകേണ്ടവര്‍.

തൊട്ടടുത്തിരിക്കുന്ന സഹപാഠിയുടെ സുഖത്തിലും ദുഖത്തിലും ഇല്ലായ്‌മയിലും വല്ലായ്‌മയിലും പങ്കുചേരാന്‍ ഓരോ കുട്ടിക്കും കഴിയണം. ഇപ്പോള്‍ രാവിലെ സ്യുട്ടും കോട്ടുമിടുവിച്ചു വീട്ടുപടിക്കല്‍നിന്നു സ്‌കൂള്‍ ബസിന്റെ പടിയിലേക്ക് കുട്ടിയെ കയറ്റി വിടുമ്പോള്‍ ‘ആരോടും മിണ്ടരുത്, ആര്‍ക്കും ഒന്നും പങ്കുവെയ്‌ക്കരുത്, ഓടരുത്, ചാടരുത് തുടങ്ങിയുള്ള നിര്‍ദേശങ്ങളാണല്ലോ രക്ഷിതാക്കള്‍ നല്‍കുന്നത്.  എന്നാല്‍ ഒരു ദിവസം ഒരാളെയെങ്കിലും സഹായിക്കാന്‍ കഴിയുന്ന മനോഭാവമുള്ളവരായി കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരണം. ആശുപത്രിയില്‍ കഴിയുന്ന അയല്‍ക്കാരെയും ബന്ധുമിത്രാദികളെയും സന്ദര്‍ശിക്കുവാന്‍ പോകുന്ന വേളയില്‍ കുട്ടികളെയും കൂട്ടുക. 

തന്റെ മാതാപിതാക്കളെ വാര്‍ധക്യകാലത്തില്‍ സംരക്ഷിക്കുന്നതിലും പരിചരിക്കുന്നതിലും കുട്ടികള്‍ നേര്‍സാക്ഷ്യങ്ങള്‍ ആകട്ടെ. ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും ആകട്ടെ ഓരോ രക്ഷിതാവും തന്റെ കുട്ടിക്ക് കൊടുക്കുന്നത്. ഈ മാതൃകകള്‍ അവരെ നല്ല വ്യക്തിത്വത്തിന്റെ  ഉടമകളാക്കി മാറ്റും. സ്വാര്‍ത്ഥമതികളായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു പകരം തന്റെ ചുറ്റുമുള്ള സഹജീവികളെയും അതിലുപരി സമൂഹത്തെയും സ്വന്തം പ്രതിബിംബമായി കാണുന്ന ഒരു പുത്തന്‍സംസ്‌കാരം സാക്ഷാത്കരിക്കപ്പെടുവാന്‍ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ കുടുംബബന്ധങ്ങളും സാമൂഹിക കാഴ്ചപ്പാടുകളും സുദൃഢവും സ്‌നേഹസമ്പന്നവുമാവുകയാണെങ്കില്‍ നാട്ടിലെ അനാഥാലയങ്ങളുടെ എണ്ണം കുറഞ്ഞുവരും. ഉള്ളതിനെ നന്നായി സംരക്ഷിച്ചു നിലനിര്‍ത്താന്‍ നമ്മുക്ക് സാധിക്കും. അതിനായിരിക്കട്ടെ ശ്രമം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.