തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠം 33 സ്പെഷ്യലൈസേഷനുകളുള്ള എംടെക് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം അമൃതപുരി, കോയമ്പത്തൂര്‍, ബെംഗളുരു ക്യാമ്പസുകളിലാണ് പുതിയതായി അവതരിപ്പിക്കുന്ന എംടെക് കോഴ്സുകള്‍.
ഗേറ്റ് പാസായവര്‍, രണ്ട് വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍, അക്കാദമിക്സില്‍ 8.5 സിജിപിഎ നേടിയവര്‍, ഏഴ് സിജിപിഎയോടുകൂടി അമൃത വിശ്വവിദ്യാപീഠത്തില്‍നിന്ന് പാസായവര്‍ എന്നിവര്‍ക്കാണ് പ്രവേശനം. ഗേറ്റ് പാസായവര്‍ക്കുള്ള സ്കോളര്‍ഷിപ്പിന് പുറമെ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സംസ്ഥാനതല എന്‍ട്രന്‍സ് പരീക്ഷയില്‍ അല്ലെങ്കില്‍ ബിരുദതലത്തില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 5000 രൂപ വരെ സ്കോളര്‍ഷിപ്പായി ലഭിക്കും.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.amrita.edu/mtech എന്ന വെബ്പേജില്‍ ഇഷ്ടപ്പെട്ട സ്പൈഷ്യലൈസേഷന് തെരഞ്ഞെടുത്ത് അപേക്ഷാ ഫീസ് നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: