വാഷിങ്ങ്ടണ്‍: കുടിയേറ്റ നിയമങ്ങളില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തി അമേരിക്കയിലെ ട്രംപ് ഭരണകൂടം. ഉദ്യോഗാര്‍ഥികളുടെ കഴിവും നൈപുണ്യവും അടിസ്ഥാനമാക്കി വേണം അനുമതിയെന്നും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. യോഗ്യതയും കഴിവും മിടുക്കുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തുണയാകുന്നതാണ് പുതിയ നിയമം. ഭാര്യയുടെയോ ഭര്‍ത്താവിന്റേയോ സ്‌പോണ്‍സര്‍ഷിപ്പില്‍ കുടിയേറുന്നവരേക്കാള്‍ മുന്‍തൂക്കം ഇത്തരക്കാര്‍ക്ക് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.
പ്രതിവര്‍ഷം 10 ലക്ഷം ഗ്രീന്‍കാര്‍ഡാണ്(കുടിയേറ്റാനുമതി അഥവാ സ്ഥിരം താമസാനുമതി) അമേരിക്ക നിലവില്‍ നല്‍കുന്നത്. ഇതില്‍ ഒന്നര ലക്ഷത്തോളം മാത്രമേ തൊഴിലും കഴിവും അടിസ്ഥാനമാക്കി നല്‍കുന്നുള്ളു. ബാക്കിയെല്ലാം കുടുംബബന്ധം. അഭയം എന്നിവയെ അടിസ്ഥാനമാക്കിയാണ് നല്‍കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ അവസ്ഥ മാറും. ഭാര്യയോ ഭര്‍ത്താവോ മാതാപിതാക്കളോ അമേരക്കിയിലുള്ളതിന്റെ പേരില്‍ ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് കുറയും. കഴിവുള്ളവര്‍ക്ക് അത് ലഭ്യമാകുകയും ചെയ്യും.
















