മലപ്പുറം : മോഷണക്കുറ്റം ആരോപിച്ച് പൊന്നാനിയില്‍ 14 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം. കുട്ടിയെ വിവസ്ത്രനാക്കിയ ശേഷം ഒരു സംഘം ആളുകള്‍ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
മര്‍ദ്ദനമേറ്റ കുട്ടി ഇപ്പോള്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് തന്നെ മര്‍ദ്ദിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിയാമെന്നാണ് വിവരം. ബുധനാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തേക്കുറിച്ച് പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് പരാതി നല്കിയാല് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: