കൊച്ചി: കോഴിക്കോട് ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്‌കൂളിലെ 21 വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ബുക്ക് കാണാതായ സംഭവത്തില്‍ ആരോപണവിധേയയായ സ്‌കൂള്‍ അധ്യാപിക പ്രഭ. സി. ശേഖറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
അധ്യാപിക അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അവര്‍ സ്ത്രീയും അധ്യാപികയുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം.
ഒരിക്കല്‍ ലഭിച്ച ജാമ്യത്തില്‍ മതിയായ കാരണങ്ങളുണ്ടെങ്കിലേ ഇടപെടാനാവൂയെന്നും ഒരിക്കല്‍ നല്‍കിയ ജാമ്യം യാന്ത്രികമായി റദ്ദാക്കരുതെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2014 ജൂണ്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
ഒന്നാം പ്രതിയായ അധ്യാപികയും കൂട്ടുപ്രതിയായ പ്യൂണും ചേര്‍ന്ന് സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന എസ്എസ്എല്‍സി ബുക്കുകള്‍ തട്ടിയെടുത്തെന്നും ഹെഡ്മിസ്ട്രസിനെ കുടുക്കാനാണിതു ചെയ്തതെന്നും തേഞ്ഞിപ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
















