തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ ഇടത് യൂണിയന്റെ നീക്കം. ഇതിന് പൂര്‍ണ പിന്തുണയുമായി കേരള സര്‍ക്കിള്‍ മാനേജ്മെന്റും.
54,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കേന്ദ്രം ശ്രമിക്കുന്നെന്ന തെറ്റായ പ്രചാരണമാണ് ഇടത് യൂണിയന് നേതാവായ കേരള ചീഫ് ജനറല്‍ മാനേജര്‍ ഓഫീസിലെ അസി. ഓഫീസ് സൂപ്രണ്ട് വി.പി. ശിവകുമാര്‍ മാധ്യമങ്ങള്‍ വഴി നടത്തിയത്. വ്യാജപ്രചാരണം നടത്തിയ ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കേരളാ സര്‍ക്കിളിലെ സിജിഎം ഓഫീസ് ഇതുവരെ തയാറായില്ല.
വ്യാജവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കേരളാ സര്‍ക്കിളിന്റെ സിജിഎമ്മായ ഡോ.പി.ടി. മാത്യു ജന്മഭൂമിയെ അറിയിച്ചത്. കമ്പനി ജീവനക്കാരന് കേന്ദ്രത്തെയും ബിഎസ്എന്‍എല്ലിനെയും താറടിക്കുന്ന ഒരു ലേഖനം ഒരു മാധ്യമത്തില്‍ എഴുതിയിട്ടും സിജിഎമ്മിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം അധികൃതരെ വിവരം അറിയിച്ചില്ല. കമ്പനിയെപ്പറ്റി തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രചാരണം നത്തിയാല്‍ പിആര്‍ വിഭാഗമാണ് സിജിഎം ഓഫീസ് വഴി മറുപടി നല്‍കേണ്ടത്. ജോലിയില്‍ തുടരാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങളോടെ സ്വയം വിരമിക്കാമെന്നിരിക്കെയാണ് കമ്പനിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഇടത് നേതാവായ ഉദ്യോഗസ്ഥന് ലേഖനമെഴുതിയത്.
ചെലവിന് ആനുപാതികമായല്ല ബിഎസ്എന്‍എല്ലിലെ വരവ്. അതിനാല്‍ ഫെബ്രുവരിയിലെ ശമ്പളം ദിവസങ്ങള്‍ വൈകിയാണ് നല്‍കിയത്. വരും മാസങ്ങളില്‍ ശമ്പളം വൈകാതിരിക്കാന്‍ കേന്ദ്രം സഹായിച്ചു. ജീവനക്കാരോട് പ്രതിബന്ധത പുലര്‍ത്തുന്ന സര്‍ക്കാരിനെ താറടിക്കാനാണ് ഇടത് സംഘടനകള്‍ ശ്രമിച്ചത്. ഇതിനെ നിയന്ത്രിക്കേണ്ട സിജിഎം ഓഫീസ് ഇവര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് കൈകൊണ്ടതും.
ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച എന്‍ഐഎ അന്വേഷണം നേരിടുന്ന ആക്റ്റിവിസ്റ്റ് രഹ്നാ ഫാത്തിമയെ സംരക്ഷിക്കുന്ന നിലപാടാണ് സിജിഎം ഓഫീസിന്റെ ഭാഗത്തുനിന്നും തുടരുന്നത്. സിനിമയില്‍ അഭിനയിക്കാനും വിദേശ യാത്ര നടത്താനും സ്ഥാപനത്തിന്റെ അനുമതി നേടണമെന്ന ചട്ടമുണ്ടായിട്ടും ഇതൊന്നും പാലിക്കാത്ത രഹ്നാ ഫാത്തിമയ്ക്കു നേരെ നടപടി സ്വീകരിക്കുകയോ വകുപ്പുതല അന്വേഷണം നടത്തുകയോ അധികൃതര്‍ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: