റിയാദ്: പണം മോഷ്ടിച്ച മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ നൂറനാട്‌സ്വദേശിയായ യുവാവാണ് കേസിലെ പ്രതി.
സൗദിഅറേബ്യയിലെ അബഹയിലുള്ള ഒരു ഭക്ഷണശാലയില്‍ പണപ്പെട്ടിയില്‍ നിന്ന് ഒരുലക്ഷത്തി പതിനായിരം റിയാല്‍ മോഷണം പോയതാണ് കേസ്.
സഹപ്രവര്‍ത്തകരായിരുന്ന രണ്ട് സുഹൃത്തുക്കള്‍ സാക്ഷി പറയുകയും യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഹോട്ടലുടമയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കുളിമുറിയില്‍ ഒൡപ്പിച്ച നിലയില്‍ പണം കണ്ടെത്തിയിരുന്നു. ശരീയത്ത് നിയമപ്രകാരമാണ് ശിക്ഷ. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ടയാളുടെ സഹപ്രവര്‍ത്തകന് അമ്മയുടെ ചികിത്സയ്‌ക്ക് നാട്ടില്‍ പോകാന്‍ ഇയാളാണ് ജാമ്യം നിന്നത്. എന്നാല്‍, സഹപ്രവര്‍ത്തകന്‍ മടങ്ങി വന്നില്ല. തുടര്‍ന്ന് മുതലാളി ഇയാളില്‍ നിന്ന് 24,000 റിയാല്‍ ഈടാക്കി. ഈ തുക മുതലാളിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ വേണ്ടിയായിരുന്നു മോഷണം.
















