പത്തനംതിട്ട : അടൂര്‍ ജനറല്‍ ഹോസ്പിറ്റലിന്റെ മാലിന്യക്കൂമ്പാരം ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതി പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഫര്‍സാന പര്‍വീണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക് ലൈവാണ് മറ്റുള്ളവര്‍ അത് ഏറ്റുപിടിച്ചതോടെയാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നടപടി സ്വീകരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനെത്തിയപ്പോള്‍ ആശുപത്രി കെട്ടിടത്തിനു പുറകില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിക്കാനാവാതെ ഇത് സമൂഹ മാധ്യമങ്ങളില്‍ അറിയിക്കുകയായിരുന്നു. രോഗി കിടക്കുന്ന റൂമിന്റെ ജനല്‍ തുറന്ന് മാലിന്യത്തിന്റെ ദൃശ്യങ്ങള്‍ ഫര്‍സാന പുറത്തുവിട്ടിരുന്നു. മാലിന്യം അവിടെ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമേ തകനിക്ക് പങ്കുവെയ്‌ക്കാന്‍ സാധിക്കൂവെന്നും രോഗികള്‍ സഹിക്കുന്ന ദുര്‍ഗന്ധത്തെ കാണിക്കാന്‍ സാധിക്കില്ലെന്നും വീഡിയോയില്‍ ഫര്‍സാന പറയുന്നുണ്ട്. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടെങ്കിലും താന്‍ ചാര്‍ജെടുത്തിട്ട് ആറ് മാസം മാത്രമേ ആയൊള്ളൂവെന്ന മറുപടിയാണ് നല്‍കിയത്.
പിന്നീട് സെക്യൂരിട്ടിക്കാരനെ ുപയോഗിച്ച് ഫര്‍സാനയേയും സുഹൃത്തിനേയും മുറിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ സംഭവം വിവാദംമായതോടെ അധികൃതര്‍ അടൂര്‍ ജനറല്‍ ആശുപത്രി റസെഡന്‍ഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) ഡോ. നിഷാദിനോട് ഇതുസംബന്ധിച്ചുള്ള സ്ഥിതിഗതികള്‍ ആരായുകയും അടിയന്തിര നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ ആശുപത്രിക്ക് വേണ്ട അടിയന്തിര സഹായങ്ങള്‍ നടപ്പിലാക്കുന്നതിനായി 91 ലക്ഷം ധനസഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ആശുപത്രിയിലെ ഡ്രെയിനേജ് സംവിധാനം തകരാറിലാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഡിഎംഒ അറിയിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















