Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേളവിസ്മയം തീര്‍ത്ത് മഠത്തില്‍വരവ്

സുനില്‍ തിരുവത്ര by സുനില്‍ തിരുവത്ര
May 14, 2019, 06:50 am IST
in Kerala

തൃശൂര്‍: പൂരത്തിന്റെ ആവേശം മുഴുവന്‍ വാരി വിതറിയ തിരുവമ്പാടിയുടെ മഠത്തില്‍വരവ് പൂരപ്രേമികളെ കൊണ്ടെത്തിച്ചത് മേളവിസ്മയത്തിന്റെ മറുതീരത്തേക്ക്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പെടുത്ത് രണ്ട് പറ്റാനകളുടെ അകമ്പടിയോടെ ആരംഭിച്ച മഠത്തില്‍ വരവിന് പഞ്ചവാദ്യപ്പെരുമഴ തീര്‍ത്തത് കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള എഴുപതില്‍പ്പരം വാദ്യകലാകാരന്മാര്‍. 

പഞ്ചവാദ്യത്തിന്റെ താളഗരിമയ്‌ക്കൊപ്പം ആകാശക്കൈകളുയര്‍ത്തി താളമിട്ടത് പതിനായിരങ്ങള്‍. മഠത്തില്‍ വരവ് പുറപ്പെടുന്ന നടുവില്‍ മഠത്തിനടുത്ത് രാവിലെ മുതല്‍ക്കുതന്നെ പ്രഗത്ഭരും പ്രശസ്തരുമടക്കം എണ്ണിയാല്‍ തീരാത്തത്ര ജനങ്ങളാണ് തടിച്ചു കൂടിയിരുന്നത്. രാവിലെ 10.15ന് തിരുവമ്പാടി ഭഗവതി നടുവില്‍ മഠത്തിലെത്തിയിരുന്നു.

മഠത്തിലെ ഉപചാരങ്ങള്‍ കഴിഞ്ഞ് ചന്ദ്രശേഖരന്റെ പുറത്തേറി ഭഗവതി പുറത്തിറങ്ങിയപ്പോള്‍ മനസ്സുനിറഞ്ഞ ആഹ്ലാദത്തോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് പൂരപ്രേമികള്‍ വരവേറ്റത്. മഠത്തില്‍ വരവിന്റെ തുടക്കമറിയിച്ചുകൊണ്ട് കൊമ്പുനാദം ഉയര്‍ന്നപ്പോഴേക്കും ആവേശം പരകോടിയിലെത്തിയിരുന്നു. കൃത്യം 11.30ന് തന്നെ മഠത്തില്‍വരവ് ആരംഭിച്ചു. 

നടുവില്‍ മഠത്തില്‍ നിന്ന് മൂന്ന് ആനകളുമായി ആരംഭിച്ച മഠത്തില്‍ വരവ് സ്വരാജ് റൗണ്ടിലെത്തിയപ്പോള്‍ സമയം ഉച്ചയ്‌ക്ക് 1.30. റൗണ്ടില്‍ നിന്ന് വേറെ നാല് ആനകളും കൂടി എഴുന്നള്ളിപ്പില്‍ ചേര്‍ന്നു. തുടര്‍ന്ന് ഏഴ് ആനകളുമായി നടന്ന എഴുന്നള്ളിപ്പ് ഉച്ചയ്‌ക്ക് 2.30ന് നായ്‌ക്കനാലിലെത്തി പഞ്ചവാദ്യം സമാപിച്ചു. 

പാണ്ടിപ്പെരുമഴ

ഏഴ് ആനകളുമായി മഠത്തില്‍ വരവ് നായ്‌ക്കനാലിലെത്തി പഞ്ചവാദ്യം അവസാനിച്ചപ്പോള്‍ പാണ്ടിമേളത്തിന്റെ പെരുമഴ ആരംഭിച്ചു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 200ല്‍പ്പരം കലാകാരന്മാരാണ് തിരുവമ്പാടിയുടെ പാണ്ടിമേളത്തില്‍ അണിനിരന്നത്. അതുവരെ പഞ്ചവാദ്യത്തിന്റെ ലഹരിയില്‍ വിയര്‍ത്തു തളര്‍ന്ന മേളാസ്വാദകര്‍ പെട്ടെന്നുണ്ടായ ഈ മേളപ്പകര്‍ച്ചയും അതിരറ്റ ആവേശത്തോടെ ആസ്വദിച്ചു. 

നായ്‌ക്കനാലില്‍ നിന്ന് 15 ആനകളുടെ അകമ്പടിയോടെ ആരംഭിച്ച എഴുന്നള്ളിപ്പ് വൈകിട്ട് 4.45ന് ശ്രീമൂലസ്ഥാനത്തെത്തി ജനസാഗരത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ചടുലമായ കലാശത്തോടെ സമാപിച്ചു. തുടര്‍ന്ന് വടക്കുന്നാഥക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച ആനകള്‍ 5.15 ന് കുടമാറ്റത്തിനായി തെക്കേ ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.