മലപ്പുറം: ഭീകരതയെ അനുകൂലിച്ചും മതസാമുദായിക വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ചും ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി കളത്തിങ്ങല്‍ അസ്‌കര്‍ (47) ആണ് പിടിയിലായത്.
ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങളും തീവ്രതയുള്ള മെസേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി നേരത്തെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഇയാളെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്‌ഐ ഇ.ആര്‍. ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















