തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം വഴി വിദേശത്ത് നിന്നു കടത്താന്‍ ശ്രമിച്ച എട്ട് കോടിയുടെ സ്വര്‍ണം പിടികൂടി. വനിത ഉള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. 25 കിലോ സ്വര്‍ണമാണ് ഡിആര്‍ഐ സംഘം പിടിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒമാനില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ തിരുവനന്തപുരം തിരുമല സ്വദേശി സുനില്‍ കുമാറും (41) ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരിയായ കഴക്കൂട്ടം സ്വദേശിനി സെറിനയുമാണ് പിടിയിലായത്. ഇവരില്‍ നിന്നാണ് സ്വര്‍ണം രണ്ടു ബാഗിനുള്ളിലായി ഒളിപ്പിച്ച നിലയില്‍ കണ്ടത്തെിയത്.
ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ എത്തിയ സുനില്‍കുമാറിനെ രഹസ്യവിവരത്തെത്തുടര്‍ന്ന് കസ്റ്റഡിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിതായി കണ്ടത്തെിയത്. ബിസ്‌ക്കറ്റ് രൂപത്തില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. സുനില്‍കുമാറിനൊപ്പമെത്തിയ സെറിന വിമാനത്താവളത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.
ഒരേ വിമാനത്തില്‍ നിന്ന് ഒന്നിച്ചിറങ്ങിയ രണ്ടും പേരും ടെര്‍മിനലിനുള്ളില്‍ ഡിആര്‍ഐ പരിശോധിക്കുമെന്ന് മനസിലായതോടെ കൈവശമുണ്ടായിരുന്ന ബാഗ് സെറീന, സുനില്‍കുമാറിന് കൈമാറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതോടെയാണ് സുനില്‍കുമാര്‍ രണ്ടുബാഗമായി ഡിആര്‍ഐയുടെ പിടിയിലായത്. സെറിനയെ ചോദ്യം ചെയ്തപ്പോള്‍ ഇവരില്‍ നിന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കണ്ടെടുത്തു.
വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അധിക്യതര്‍ സംശയിക്കുന്നു. നേരത്തെ ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് പങ്കുള്ള പല സംഭവങ്ങളും തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നിരുന്നു. ജീവനക്കാര്‍ തന്നെ സ്വര്‍ണക്കടത്തിന് പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നൂറുകിലോയോളം സ്വര്‍ണം ജീവനക്കാര്‍ തന്നെ കടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാഴ്ച മുന്‍പ് വിമാനത്താവളത്തില്‍നിന്ന് എട്ട് കിലോയ്‌ക്കടുത്തു സ്വര്‍ണം പിടികൂടിയിരുന്നു.
















