കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കാന്‍ കോണ്‍ഗ്രസിന് പ്രത്യേക സമിതി. കെ.സി. ജോസഫ് കണ്‍വീനറായാണ് സമിതി. മലബാര്‍ ജില്ലകളിലാണ് സമിതി ആദ്യം തെളിവെടുപ്പ് നടത്തുക.
പരാതി ഉള്ളിടങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. മറ്റു ജില്ലകളിലും സമിതി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
















