തിരുവനന്തപുരം: കേരള സ്റ്റേറ്റ് എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനം 15നും 16നും തിരുവനന്തപുരത്ത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കോണ്‍ഗ്രസ് സംഘടനകള്‍ക്ക് പോലും കടന്നു ചെല്ലാന്‍ സാധ്യമല്ലാത്ത കണ്ണൂരിലെ സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളിലെ ഡിപ്പോകളിലും കെഎസ്ടി സംഘിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
കോര്‍പ്പറേഷനില്‍ സിഐടിയുവിനും ഐഎന്‍ടിയുസി ഉള്‍പ്പെടുന്ന ടിഡിഎഫിനും മാത്രമാണ് അംഗീകാരമുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എല്ലാം കെഎസ്ടി സംഘിനെയും പങ്കെടുപ്പിക്കേണ്ടതായി വന്നു.
കോര്‍പ്പേറേഷനില്‍ ഇടതു വലതു യൂണിയനുകള്‍ നടത്തിവന്നിരുന്ന പങ്ക്കച്ചവടത്തിനെതിരെ പ്രവര്‍ത്തിച്ചതിനാലും ജീവനക്കാരുടെ പങ്കാളിത്തവുമാണ് ചര്‍ച്ചകളില്‍ കെഎസ്ടി സംഘിന് സ്ഥാനം പിടിക്കാനായത്. മറ്റ് യൂണിയനുകളില്‍ നിന്നും നിരവധി പേരാണ് സംഘിലേക്ക് ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ സുരക്ഷാനിയമം മുന്‍നിര്‍ത്തി ജീവനക്കാര്‍ക്ക് ഇഎസ്‌ഐ പരിരക്ഷയ്‌ക്കു വേണ്ടിയുള്ള സംഘിന്റെ പരിശ്രമം വിജയം കണ്ടിരിന്നു. നിയമ പോരാട്ടത്തിന്റെ ഫലമായി ഒരു കോടി രൂപ കോര്‍പ്പേറഷന്‍ ഇഎസ്‌ഐയില്‍ കെട്ടിവച്ചു.
15ന് കരമന ബിഎംഎസ് ഹാളില്‍ ഭാരവാഹി യോഗം ചേരും. 16ന് പ്രിയദര്‍ശനി ഹാളില്‍ പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് തമ്പാനൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഎംഎസ് ദേശിയ സെക്രട്ടറി രാജ്ബിഹാരി ശര്‍മ്മ സംസാരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദര്‍ശന്‍, സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്, ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് തുടങ്ങിയവര്‍ സംബ
ന്ധിക്കും.
















