Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാഗാര്‍ദ്രം ഈ ജീവിതം

അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത ബാല്യം. അങ്ങനെ ഹൃദയത്തിലും സിരകളിലും സംഗീതം ലഹരിയായി. പാട്ടിന്റെ വഴിയിലൂടെ നടന്നത് കാലങ്ങളോളം. ഒടുവില്‍ സംഗീത ലോകത്ത് താരോദയമായി ബാബു കൃഷ്ണ എന്ന പാട്ടുകാരന്‍.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 12, 2019, 03:41 am IST
in Entertainment

അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത ബാല്യം. അങ്ങനെ ഹൃദയത്തിലും സിരകളിലും സംഗീതം ലഹരിയായി. പാട്ടിന്റെ വഴിയിലൂടെ നടന്നത് കാലങ്ങളോളം. ഒടുവില്‍ സംഗീത ലോകത്ത് താരോദയമായി ബാബു കൃഷ്ണ എന്ന പാട്ടുകാരന്‍. ശുദ്ധസംഗീതത്തിന്റെ അമൃതൂട്ടി ബാബു കൃഷ്ണ സമ്മാനിച്ചത് ഒരുപിടി നല്ല ഗാനങ്ങള്‍. ആല്‍ബങ്ങളിലും യൂടൂബിലും ഷോര്‍ട്ട് ഫിലിമുകളിലും നിറഞ്ഞുനിന്ന ആ ഗാനങ്ങള്‍ സംഗീതപ്രേമികളുടെ ചുണ്ടുകളില്‍ സദാ മൂളിക്കളിച്ചു. ഏതൊരു സംഗീതജ്ഞന്റെയും സ്വപ്‌നമായ സിനിമയെന്ന ബിഗ് സ്‌ക്രീനിലും ബാബു കൃഷ്ണയുടെ ഈണങ്ങള്‍ ഇടം പിടിച്ചു. ‘ഓര്‍മ്മ’ എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ. 

ആദ്യ ഗുരു

കരമന കാലടി ഒരിക്കമ്പില്‍ വീട്ടില്‍ ബാബു കൃഷ്ണയ്‌ക്ക് അന്തരിച്ച പ്രശ്ത സംഗീതജ്ഞനും സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന ആലപ്പി ശ്രീകുമാറായിരുന്നു ആദ്യ ഗുരു. എണ്‍പതുകളുടെ ആരംഭം. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ മ്യൂസിക് കോളേജില്‍ സംഗീത പഠനത്തിനായി എത്തിയ ആലപ്പി ശ്രീകുമാര്‍ മിത്രാനന്ദപുരത്തുള്ള ആര്‍എസ്എസ് കാര്യാലയത്തിലാണ് താമസിച്ചിരുന്നത്. അക്കാലത്ത് കാര്യാലയത്തിലെ നിത്യസന്ദര്‍ശകനായിരുന്ന ബാബുവിന് മധുരശബ്ദത്തിന്റെ ഉടമയായ ശ്രീകുമാറിനോട് വല്ലാത്തൊരു ആരാധന.  ബാബുവാണ് അന്നൊക്കെ ആര്‍എസ്എസ് പരിപാടികളില്‍ വ്യക്തിഗീതവും വന്ദേമാതരവും പാടിയിരുന്നത്. ആ ശബ്ദമാധുരി ശ്രീകുമാറിനെ ആകര്‍ഷിച്ചു. ബാബുവിലെ പാട്ടുകാരനെ സ്ഫുടം ചെയ്‌തെടുക്കാന്‍ ശ്രീകുമാര്‍ തീരുമാനിച്ചു.

സംഗീത ലോകത്തേക്ക്  

അതിരാവിലെ നാലിന് വീട്ടില്‍നിന്ന് മിത്രാനന്ദപുരത്തെ കാര്യാലയത്തിലേക്ക് യാത്ര തിരിക്കും. ഈ യാത്രക്കിടയില്‍ പടിഞ്ഞാറേ തെരുവിലെ അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ ബാബുവിന് പകര്‍ന്നത് ശുദ്ധസംഗീതത്തിന്റെ കുളിര്‍മ കൂടിയായിരുന്നു. കാര്യാലയത്തിലെത്തി ശ്രീകുമാറിനെ വിളിച്ചുണര്‍ത്തി കുളി കഴിഞ്ഞ് മിത്രാനന്ദപുരം ക്ഷേത്ര കല്‍മണ്ഡപത്തിലിരുന്നു സംഗീത പഠനം. അക്കാലത്ത്  ശ്രീകുമാറിനും ബാബുവിനും ബാലഗോകുലത്തിന്റെ ചുമതലയുണ്ടായിരുന്നു. സംഗീത പഠനത്തില്‍ കുടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വന്നപ്പോള്‍ ശ്രീകുമാറിന് ബാലഗോകുലത്തിന്റെ ചുമതലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടിവന്നു. ബാബുവിനാകട്ടെ സംഘടനാ പ്രവര്‍ത്തനത്തിലും കുടുതല്‍ ശ്രദ്ധ നല്‍കേണ്ടി വന്നു. അതോടെ സംഗീത പഠനം പാതിവഴിയില്‍ നിലച്ചു.

വീ@ും പാട്ടീണങ്ങള്‍ തേടി

വര്‍ഷങ്ങള്‍ക്കുശേഷം ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തുമായ പൂജപ്പുര ജയശങ്കറിന്റെ ഉപദേശപ്രകാരം പ്രശസ്ത ഹാര്‍മോണിസ്റ്റായ പാങ്ങോട് ഗംഗാധര ഭാഗവതര്‍ക്കരികില്‍ സംഗീത പഠനം.  പഠനത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചിരുന്നത് ജയശങ്കര്‍. മനസ്സില്‍ മായാതെ കിടന്ന സംഗീതത്തെ ഭാഗവതര്‍ തേച്ചുമിനുക്കി എടുത്തു. പിന്നീട് സംഗീതരംഗത്ത് സജീവമാവുകയായിരുന്നു. 

വേദികളില്‍ നിന്ന് വേദികളിലേക്ക്

തിരുവനന്തപുരത്തെ തിരക്കുള്ള ഗായകനായി മാറുകയായിരുന്നു ബാബു കൃഷ്ണ. ഗാനമേള ട്രൂപ്പുകളില്‍ ആ ശബ്ദം സ്വരരാഗ പ്രവാഹമായി. ജൂപ്പിറ്റര്‍, മെഗാമിക്സ്, മ്യൂസിക് ഇന്ത്യ തുടങ്ങിയ മ്യൂസിക്കല്‍ ട്രൂപ്പുകളുടെ സ്ഥിരം ഗായകന്‍. ഇപ്പോള്‍ ജയന്‍ കലാ സാംസ്‌കാരിക വേദി, വയലാര്‍ സാംസ്‌കാരിക വേദി, ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി എന്നീ സമിതികളുടെ സംഗീത പരിപാടികളിലും ബാബു പാടുന്നു.

സംഗീത സംവിധാന രംഗത്തേക്ക് 

1984 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാബു ആദ്യഗാനം സംവിധാനം ചെയ്യുന്നത്. യുവജനോത്സവത്തില്‍ പാടാന്‍ വേണ്ടിയായിരുന്നു അത്. വൃന്ദാവനത്തിലെ രാധേ… എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ആ വര്‍ഷം ലളിതഗാന മത്സരത്തില്‍ ബാബുവിന് ഒന്നാം സ്ഥാനം. വളര്‍ന്നപ്പോള്‍ നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. മുന്‍പ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഒരു ആല്‍ബത്തിലെ ഗാനം കേള്‍ക്കാനിടയായ സംവിധായകന്‍ സുരേഷ് തിരുവല്ല തന്റെ ഓര്‍മ്മ എന്ന പുതിയ സിനിമയ്‌ക്കുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ ബാബുവിനെ ക്ഷണിക്കുകയായിരുന്നു. അതിലെ നീയും ഞാനും ഒരു ശലഭം എന്നുതുടങ്ങുന്ന എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയ്‌ക്കുവേണ്ടി ഒരുക്കുന്ന ഗാനത്തിന്റെ പണിപ്പുരയിലാണ്. മറ്റ് രണ്ട് ചിത്രങ്ങളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. 

കുടുംബം

സംഗീത സാന്ദ്രമായ ജീവിതത്തില്‍ പ്രോത്സാഹനമായി കൂടെയുണ്ട് ഭാര്യ കെ.എസ് സന്ധ്യ. ബികോം വിദ്യാര്‍ത്ഥി ശ്രാവണ്‍ ബി.എസ്, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം ബി.എസ് എന്നിവരാണ് മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.