ഇടുക്കി: കൊടൈക്കനാലില്‍ അനധികൃതമായി നിര്‍മ്മിച്ച 293 റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടി. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊടൈക്കനാല്‍ നഗരസഭ അധികൃതരാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്. പരിസ്ഥിതി ലോല മേഖലയായ ഇവിടെ അനുമതിയില്ലാതെ 1150 ഓളം കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്. ജനുവരി 1ന് വന്ന മധുര ബെഞ്ചിന്റെ വിധിയില്‍ പിന്നീട് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഇളവ് നല്‍കി. എന്നാല്‍ റിസോര്‍ട്ട്, ലോഡ്ജ്, ഹോട്ടല്‍ എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായില്ല. ഇതോടെയാണ് പൂട്ടല്‍ തുടങ്ങിയത്. വീട് നിര്‍മ്മാണത്തിനായി അനുമതി വാങ്ങി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍കിട ഹോട്ടലുകള്‍ നിര്‍മ്മിക്കുകയായിരുന്നു.
രണ്ട് ദിവസത്തിനിടെ 40 റിസോര്‍ട്ടുകളാണ് പൂട്ടിയത്. അതേസമയം ഹൈക്കോടതി വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഹോട്ടലുടമകളുടെ തീരുമാനം.
















