തിരുവനന്തപുരം : പൂരം വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാമെന്ന് നിയമോപദേശം. പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം സര്‍ക്കാരിന് കൈമാറി.
ആനയ്‌ക്ക് പ്രകോപനമുണ്ടാകുന്ന ഒന്നും പാടില്ലെന്നും അതില്‍ ഉറപ്പ് വരുത്തണമെന്നും നിയമോപദേശത്തില്‍ പറയുന്നു. പൊതുതാല്‍പ്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുതെന്നും എജി പറഞ്ഞു.
അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാനും, ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റി നിര്‍ത്തണമെന്നും എജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















