തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വീണ്ടും വോട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കണം. നിലവിലെ അന്വേഷണം കാര്യക്ഷമമല്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം അവഗണിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
















