തിരുവനന്തപുരം: ഐഎസ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെയും,തമിഴ്‌നാട്ടിലെയും 26 ഓളം മുസ്ലീം മതപ്രഭാഷകര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ .
ആക്രമണോത്സുകമായ ജിഹാദിന് ആഹ്വാനം ചെയ്തവര്‍, മതപരിവര്‍ത്തനവും മറ്റും വിഷയമാക്കി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളവര്‍ ,ഇസ്ലാം ശരിയത്ത് നിയമത്തെ പ്രോത്സാഹിപ്പിക്കുകയും,മറ്റ് മതങ്ങള്‍ക്കെതിരായി പ്രസംഗിക്കുകയും ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവരാണ് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടിരിയ്‌ക്കുന്നത്.
അല്‍ ഖ്വയ്ദ,ഐ എസ് തുടങ്ങിയ ഭീകര സംഘടനകളെ പിന്തുണയ്‌ക്കുന്നവരുടെ വിവരങ്ങളും അന്വേഷണ ഏജന്‍സി ശേഖരിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പള്ളികള്‍,മദ്രസ എന്നിവ കേന്ദീകരിച്ചാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് നിഗമനം. ഇത്തരത്തില്‍ ആക്രമണോത്സുക പ്രസംഗം നടത്തുന്നവരുടെ വീഡിയോയും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട് .
















