കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രധാന സാക്ഷികളും പ്രതികളും ഹാജരാകാത്തതിനെ തുടര്‍ന്ന് കേസിലെ വിചാരണ തുടങ്ങാന്‍ കഴിഞ്ഞില്ല. പ്രധാന സാക്ഷികള്‍ക്കും പ്രതികള്‍ക്കും എപ്പോള്‍ ഹാജരാകാന്‍ കഴിയുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദ്ദേശം നല്കി.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അബ്ദുള്‍ നാസര്‍ മഅദ്നിയുടെ ഭാര്യ സൂഫിയ മദനി അടക്കം 6 പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. 2005 ലാണ് കേസിന് ആസ്പദമായ സംഭവം.
മഅദ്നി പ്രതിയായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ വിചാരണ വൈകുന്നതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിക്കുകയായിരുന്നു. ആകെ 14 പ്രതികളുള്ള കേസില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതിയും സൂഫിയ മദനി പത്താം പ്രതിയുമാണ്.
















