കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്ഇഎഫ്) മലേഷ്യയില്‍ ക്വാലാലംപൂര്‍, പെനാങ് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പെനാംഗിലെ സായിബാബ സദനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പെനാങ് ഉപമുഖ്യമന്ത്രി പ്രൊഫ.ഡോ.പി. രാമസ്വാമി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് പെനാങ്ങിലെ പോലീസ് കമ്മീഷണര്‍ നരേന സാഗരന്‍ ഉദ്ഘാടനം ചെയ്തു. മധുരപലഹാരങ്ങള്‍, പൂജാദി സാധനങ്ങള്‍, ക്ലൗഡ്പാഡ്, കമ്പ്യൂട്ടര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ കച്ചവടങ്ങള്‍ക്ക് തുടക്കംകുറിച്ചു.
പെനാങ്ങില്‍ ഗീതാമിഷന്‍ എച്ച്ഇഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നാല് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ കച്ചവട സാധ്യതകള്‍ക്ക് ചര്‍ച്ചകള്‍ നടത്തുമെന്ന് ദേശീയ പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍ അറിയിച്ചു. മേലേത്ത് രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ മലേഷ്യയില്‍ ചേര്‍ന്ന യോഗത്തില്‍ 150ലധികം ബിസിനസ് സംഘങ്ങള്‍ പങ്കെടുത്തു. ഗീതാ ഫൗണ്ടേഷന്‍ സെക്രട്ടറി രവിചന്ദ്രന്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കും. സായിസമിതി പ്രസിഡന്റ് കൃഷ്ണകുമാര്‍, പത്മഭൂഷന്‍, ഗീതാ ഫൗണ്ടേഷന്‍ പ്രസിഡന്റ് മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. മനോജ് ഗോവിന്ദ് ആയിരുന്നു പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.
















