കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്ന് ആരംഭിക്കും. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്.
തടിയന്റവിട നസീര്‍, അബ്ദുള്‍ ഹാലിം, ബോംബ് ഇസ്മയില്‍, ഷഫീക്ക് ഹംസ, സബീര്‍ ബുഹാരി, മുഹമ്മദ് നവാസ്, കുമ്മായം നാസര്‍, കെ.എസ്. അനൂപ്, ഉമര്‍ ഫറൂഖ്, മജീദ് പറമ്പായി, മുഹമ്മദ് സബീര്‍ എന്നിവരാണ് മറ്റ് പ്രതികള്‍്. തടിയന്റവിട നസീര്‍ ഒന്നാംപ്രതിയും സൂഫിയ മദനി പത്താം പ്രതിയുമാണ്.
2005 സെപ്തംബര്‍ ~ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ് ബസ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി തട്ടിയെടുത്തത്. കളമശ്ശേരിയിലെ വിജനമായ സ്ഥലത്ത് വെച്ച് യാത്രക്കാരെ ഇറക്കിവിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ബസ് കത്തിച്ചത്.
















