Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹാലിളകിയ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2019, 04:43 am IST
in Editorial

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കുമെതിരെ കോണ്‍ഗ്രസും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന പുലഭ്യംവിളി ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും വാര്‍ത്താസമ്മേളനങ്ങളിലും പ്രതിപക്ഷനേതാക്കള്‍ ഹാലിളകിയ മട്ടിലാണ് പെരുമാറുന്നത്. പ്രധാനമന്ത്രിയെ കള്ളനെന്ന് ആവര്‍ത്തിച്ച രാഹുലിന് കനത്ത മറുപടി നരേന്ദ്രമോദി നല്‍കിയതോടെ രാഹുലും സഹോദരി പ്രിയങ്കയും മാറത്തടിച്ച് വിലപിക്കുകയാണ്.

രാഹുലിന്റെ പിതാവ് രാജീവ് കള്ളനെന്ന പേരുദോഷം നേടിയാണ് അധികാരം വിട്ടൊഴിഞ്ഞതെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇത് പിതാവിന്റെ രക്തസാക്ഷിത്വത്തെ അവഹേളിച്ചുവെന്നാണ് ഇപ്പോള്‍ വിലപിക്കുന്നത്. രാജീവിന് രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നത് സ്വയംകൃതാനര്‍ത്ഥമാണെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? ശ്രീലങ്കയില്‍ ചെന്ന് പരേഡ് പരിശോധിക്കുമ്പോള്‍ പോലീസുകാരന്റെ അടിവാങ്ങിയ പ്രധാനമന്ത്രിയായിരുന്നില്ലെ രാജീവ്. അതിന്റെ ബാക്കിപത്രമായിരുന്നില്ലെ പെരുമ്പുത്തൂരിലുണ്ടായത്. 

രാജീവ് കള്ളന്‍ മാത്രമല്ല, കശാപ്പുകാരന്‍ കൂടിയായിരുന്നുവെന്ന് അകാലിദള്‍ അധ്യക്ഷന്‍ പ്രസ്താവിച്ചത് വെറുംവാക്കായിരുന്നില്ലല്ലൊ. രാജീവന്റെ അമ്മയും രാഹുലിന്റെ അമ്മൂമ്മയുമായ ഇന്ദിരാഗാന്ധിക്ക് ദാരുണാന്ത്യം സംഭവിച്ചതും സ്വയംകൃതാനര്‍ത്ഥം തന്നെയായിരുന്നല്ലൊ. പഞ്ചാബില്‍ അകാലിദളിനെ ക്ഷീണിപ്പിക്കാന്‍ ഇന്ദിരാഗാന്ധി വളര്‍ത്തിക്കൊണ്ടുവന്ന ഖാലിസ്ഥാന്‍ വാദമാണ് അവരുടെ തന്നെ ദാരുണാന്ത്യത്തിന് വഴിവച്ചത്.

ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനെയും അതിന്റെ നായകന്‍ ഭിന്ദ്രന്‍വാലയെയും അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ചെവിക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഭിന്ദ്രന്‍വാല വെറും ഒരു സന്യാസി എന്നാണ് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചുപോന്നത്. പിന്നീട് ഖാലിസ്ഥാന്‍ വാദികള്‍ കുടംതുറന്നുവിട്ട ഭൂതംപോലെയായി. തുടര്‍ന്നാണ് പവിത്രമായ സുവര്‍ണക്ഷേത്രത്തില്‍ പോലീസിന്റെ തേര്‍വാഴ്ച നടന്നത്. അതിന്റെ പകയായിരുന്നു അംഗരക്ഷകരുടെ കൈകൊണ്ടുതന്നെ മരിക്കേണ്ടിയും വന്നത്. ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്തയറിഞ്ഞ ഉടനെ ഭാരതമാകെ കൊലക്കളമാക്കിയത് കോണ്‍ഗ്രസുകാരാണ്. 

സ്വതന്ത്രയിന്ത്യയില്‍ ഏറ്റവും വലിയ വംശഹത്യനടക്കുമ്പോള്‍ രാജീവ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. നാലായിരത്തോളം സിക്കുകാരെ കാലപുരിയ്‌ക്കയച്ചു. സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു. പലതും ചാമ്പലാക്കി. അണികളോട് സമാധാനം പാലിക്കാന്‍ ഒരു വാക്കുപോലും പറയാന്‍ രാജീവ് ഗാന്ധി കൂട്ടാക്കിയില്ലെന്ന് മാത്രമല്ല വന്‍മരം വീഴുമ്പോള്‍ ഭൂമികുലുങ്ങുമെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ ബോഫോഴ്‌സ് തോക്കിടപാടില്‍ നടത്തിയ കൊള്ളയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചത്. അത് രാഹുലിന് അറിയില്ലെങ്കില്‍ മാലോകര്‍ക്കെല്ലാം അറിയാം. 

എത്രതവണ ഗംഗയില്‍ മുങ്ങിയാലും കാക്ക വെളുക്കില്ലെന്ന് പറയുമ്പോലെയാണ് രാജീവിന്റെ മേലുള്ള കറ. രാഹുലിന്റെ തുപ്പി ഓടുക എന്ന നയമാണ് മറ്റ് പ്രതിപക്ഷ നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്രമോദിയെ ദുര്യോധനനെന്നും അമിത്ഷായെ ദുശ്ശാസനനെന്നുമാണ് മമത ബാനര്‍ജി കുറ്റപ്പെടുത്തിയത്. ഔറംഗസേബാണ് നരേന്ദ്രമോദി എന്ന് മറ്റൊരു നേതാവ് പറഞ്ഞപ്പോള്‍ ഹിറ്റ്‌ലര്‍ എന്ന നാമവും ചാര്‍ത്തിക്കൊടുക്കുന്നു. സുപ്രീംകോടതിയില്‍ രാഹുലിന്റെ മാപ്പപേക്ഷ കുന്നുകൂടുകയാണ്. മറ്റുനേതാക്കളും ഇതേമാര്‍ഗത്തില്‍ പോകുന്നതും കാണേണ്ടിവരും. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന ഉറച്ച ബോധ്യമാണ് ഇവരെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നത്. ജനവിശ്വാസം നേടുന്നതിന് പിച്ചും പേയും കാട്ടിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷത്തെ വോട്ടര്‍മാര്‍ ബോധ്യപ്പെടുത്തുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

Kerala

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീഷണി ; പിന്നാലെ കണ്ടത് ധുരന്ധർ 2 സീൻ , വെടിയേറ്റ് വീണ് അമീർ ഹംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.