കൊല്ലം: നിയമവിദ്യാഭ്യാസ രംഗത്തെ കുലപതി ഡോ.എന്‍.ആര്‍. മാധവമേനോന്റെ ആകസ്മിക നിര്യാണം നിയമ നീതിന്യായരംഗത്തിന് തീരാനഷ്ടമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്‍. രാജേന്ദ്രന്‍. നാഷണല്‍ ലോ സ്‌ക്കൂളുകളുടെ സ്ഥാപകന്‍ എന്ന നിലയില്‍ നിയമമേഖലയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവന അതുല്യമാണ്.
ജുഡീഷ്യല്‍ അക്കാദമികളിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിയമപരിഷ്‌കരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ നില്‍ക്കുമ്പോഴും സ്വകാര്യ ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന എളിമയും ലാളിത്യവും മാതൃകാപരമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
















