പത്തനംതിട്ട: നൃത്താചാര്യന്‍ ഗുരുഗോപിനാഥ് സംവിധാനം ചെയ്ത കേരളനടനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ശില്‍പ്പശാല 13 മുതല്‍ 15 വരെ ആറന്മുള വിജയാനന്ദ വിദ്യാപീഠം കലാലയത്തില്‍ നടക്കും.
13ന് രാവിലെ നടന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. സാഹിത്യനിരൂപകന്‍ രാജാശ്രീകുമാര്‍വര്‍മ്മ മുഖ്യാതിഥിയാകും. ഡോ.പി.എസ്. ഗോപകുമാര്‍, കലാമണ്ഡലം ശ്രീദേവി മോഹനന്‍, സി.എല്‍. വേണുഗോപാല്‍ സംസാരിക്കും.
കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കേരളനടനത്തെ പരിചയപ്പെടുത്തുകയാണ് ഗുരുഗോപിനാഥ് ട്രസ്റ്റ്. പ്രൊഫ. ലേഖാ തങ്കച്ചി, സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ അധ്യാപകനായിരുന്ന നാട്യശ്രീ നന്ദന്‍കോട് വിനയചന്ദ്രന്‍, ഡോ. ഗായത്രി സുബ്രഹ്മണ്യം എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.
കലാരംഗത്ത് അഭ്യാസം തുടരുന്നവര്‍ക്കും ആസ്വാദകര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 9995023173 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഗുരുഗോപിനാഥ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി.കെ. ചെല്ലപ്പന്‍ നായര്‍, പ്രൊഫ. ലേഖാ തങ്കച്ചി, രാജാ ശ്രീകുമാര്‍ വര്‍മ്മ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















