പറവൂര്‍: പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പറവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും പറവൂര്‍ മാണിശ്ശേരില്‍ ബാബു- റീന ദമ്പതികളുടെ മകള്‍ അതുല്യ (17) ആണ് ആത്മഹത്യ ചെയ്തത്.
പരീക്ഷാ ഫലം വന്നതിന് ശേഷം ബുധനാഴ്ച ഒരു മണിയോടെ കുറ്റിയാര്‍ പാടം പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി പുഴയിലേക്ക് ചാടുന്നതു കണ്ട് വഴിയാത്രക്കാരില്‍ ചിലര്‍ ഒപ്പം പുഴയിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായില്ല.
ബാഗും മൊബൈല്‍ ഫോണും പാലത്തില്‍ വെച്ച ശേഷമായിരുന്നു പെണ്‍കുട്ടി പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് അഗ്നി രക്ഷാ സേന അംഗങ്ങളും നാട്ടുകാരും പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഒന്നര മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദ്ദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
















