Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുന്‍ മന്ത്രിമാര്‍ കളവു പറയരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2019, 03:03 am IST
in Vicharam

നമ്മുടെ സായുധസേന നടത്തിയ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് ലഭിച്ച മൈലേജ് പ്രശംസനീയമാണ്. തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് വന്നപ്പോള്‍,  ഇന്ത്യയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍  ധാരാളം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ മുമ്പ് ഭരിച്ച എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും അഹമഹമികയാ ഓടിനടക്കുകയാണ്. 

മുന്‍ രാജ്യ രക്ഷാമന്ത്രി പറഞ്ഞു അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് . മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് പറയുന്നു അദ്ദേഹത്തിന്റെ കാലത്ത് ആറ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ അവ നടത്തിയ തിയ്യതികളും കൂടി നല്‍കുന്നു.  

ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം എന്നിവ പരിശോധിക്കാം. മറ്റെല്ലാ ശാസ്ത്രശാഖകളേയും പോലെ രണതന്ത്ര ശാസ്ത്രവും അനുദിനം പൂരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ട്.  അതില്‍ നിരീക്ഷണ പരീക്ഷണങ്ങളും ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെ  ആധുനിക സായുധ സേന അടുത്ത കാലത്ത് വികസിപ്പിച്ചെടുത്ത ഒരു യുദ്ധ തന്ത്രമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്. 

ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്രതീക്ഷിതമായി ശത്രുപാളയത്തില്‍ കടന്നുചെന്ന് ആകാവുന്നത്ര നാശനഷ്ടങ്ങള്‍ വിതച്ച് സ്വന്തം സൈന്യത്തിന് കാര്യമായ പരിക്കുകളൊന്നും പറ്റാതെ തിരിച്ചെത്തുന്ന യുദ്ധമുറയാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്. അതിനാകട്ടെ അനേകം അത്യന്താധുനിക യുദ്ധോപകരണങ്ങളും അവ കടുകിട പിഴക്കാതെ പ്രയോഗിക്കാന്‍ കഴിവുള്ള വിദഗ്ദന്മാരും അത്യാവശ്യമാണ്. അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പ്രേതം വന്ന് കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ക്കെതിരെ താനും സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കത്തക്ക വിഡ്ഢികളാണോ മലയാളികള്‍? ഞങ്ങള്‍ക്കൊന്നേ പറയാനുള്ളു. ഏത് മന്ത്രിയായാലും പുളുവടിക്കുന്നത് നിര്‍ത്തണം. വോട്ടര്‍മാര്‍ നിങ്ങളോളം വിഡ്ഢികളല്ല.

മിന്നലാക്രമണവും സര്‍ജിക്കല്‍  സ്ട്രൈക്കുും തമ്മില്‍ കൂട്ടിക്കുഴച്ച് വോട്ടര്‍മാരെ പറ്റിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത് തരംതാണ പ്രചാരണ തന്ത്രമാണ്. 

-ക്യാപ്ടന്‍  കെ. വേലായുധന്‍, കോഴിക്കോട്

വിദ്യാര്‍ഥി സംഘടനകളുടെ ലക്ഷ്യമെന്ത്?

തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിനി വിദ്യാര്‍ഥിയൂണിയനില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയ പത്രവാര്‍ത്ത വായിച്ചു! മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാകേസെടുത്തു. ആത്മഹത്യാകുറിപ്പും പുറത്തുവന്നു. അതില്‍ പ്രിന്‍സിപ്പല്‍ വേണ്ടനടപടിയെടുത്തില്ലെന്നും പറയുന്നു! 

കോളേജ്, ഒളിത്താവളമായും ആയുധസൂക്ഷിപ്പുകേന്ദ്രവുമാകുന്നത് ലജ്ജാകരമല്ലേ? വിദ്യാര്‍ഥിസമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വിദ്യാര്‍ഥി സംഘടന. മറിച്ച് ക്രൂരവിനോദത്തിനല്ല. പഠിച്ച് ജോലി നേടി കുടുംബത്തിനും സമൂഹത്തിനും താങ്ങും തണലുമാകാനാണ് രക്ഷിതാക്കള്‍ കഷ്ടപ്പെട്ട് കുട്ടികളെ സ്‌കൂളിലും കോളേജിലുമൊക്കെ അയക്കുന്നത്. കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടി രാഷ്‌ട്രീയനേതാക്കള്‍ സാനിപ്പിക്കണം. 

കോളേജ് പ്രിന്‍സിപ്പല്‍ ശക്തമായ നടപടികള്‍ കോളേജ് നടത്തിപ്പില്‍ സ്വീകരിക്കേണ്ടതുണ്ട്.

ശ്രീജിത്ത്, മട്ടന്നൂര്‍

അംബാനിയുടെ കയ്യിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

അനില്‍ അംബാനി കമ്പനിയ്‌ക്കാണ് കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടത്തിപ്പ് കൊടുത്തിരിക്കുന്നത്. ഏറ്റവും കുറവു തുക ക്വോട്ട് ചെയ്തതു കൊണ്ട് അവരെ ഏല്‍പിച്ചുവെന്നു സര്‍ക്കാര്‍. ആ കമ്പനിയെക്കുറിച്ച് അറിയേണ്ടേ? ധീരുബാനി അംബാനിയുടേതായിരുന്നു ഒറിജിനല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി. അദ്ദേഹത്തിന്റെ കാലശേഷം മക്കള്‍ മുകേഷും അനിലും കമ്പനി പങ്കിട്ടെടുത്തു. മുകേഷ് ഏറ്റെടുത്ത കമ്പനികള്‍ക്കെല്ലാം വെച്ചടി വെച്ചടി കയറ്റം. അനിലിന്റെ കമ്പനികളെല്ലാം മൂക്കുകുത്തി. ചേട്ടനു കനിവു തോന്നിയാല്‍ ഒന്നോ രണ്ടോ എണ്ണം രക്ഷപ്പെട്ടേക്കും. ഇളയ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സ് 42000 കോടിയാണ് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നള്‍കാനുള്ളത്. 

മറ്റൊരു കമ്പനിയായ റിലയന്‍സ് ഹോം ഫിനാന്‍സ് കടപത്രങ്ങളുടെ പലിശ മുടക്കി. ഈ തുക 8000 കോടി വരും. ഹോം ഫിനാന്‍സ് കമ്പനി അംബാനിയുടെ തന്നെ റിലയന്‍സ് മ്യുച്വല്‍ ഫണ്ടില്‍ നിന്നും മറ്റു സ്വകാര്യ മ്യുച്വല്‍ ഫണ്ടുകളില്‍ നിന്നും കടം കൊണ്ടതാണ്. നാട്ടുകാരുടെ പണം കൊണ്ട് ഒരുതരം റമ്മികളി. അനില്‍ അംബാനിഗ്രൂപ്പിലെ എല്ലാ കമ്പനികളെയും റേറ്റിംഗ് ഏജന്‍സി  ഡീഫോള്‍ട് ഗ്രെയ്ഡ് ആക്കിയിട്ടുണ്ട്. ഒരു ബാങ്കിനും നിയമാനുസൃതമായി അദ്ദേഹത്തിനു പണം കൊടുക്കാന്‍ കഴിയില്ല

അനില്‍ ഗ്രൂപ്പിലെ റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് നേവല്‍ എന്നീ കമ്പനികളുടെ മൊത്തം ബാങ്ക് ലോണ്‍ ഏകദേശം 80000 കോടി വരും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടു മാസങ്ങളായി. ലിക്വിഡേഷന്‍ ആകുന്നതോടെ ഈ 80000 കോടിയും വെള്ളത്തിലാവും. അനില്‍ അംബാനിയുടെ തന്നെ കമ്പനി റിലയന്‍സ് പവര്‍, 475 രൂപക്ക് ഒരു ഷെയര്‍ എന്ന നിരക്കില്‍ അക്കാലത്തെ ഏറ്റവും വലിയ ഇഷ്യുവിലൂടെ 13000 കോടി സമാഹരിച്ചു. ഇപ്പോള്‍ ഷെയറിന്റെ വില 6രൂപ മാത്രം. റിലയന്‍സ് പവറിനും കിട്ടി 30000 കോടി കടവായ്‌പ, ഈ തുക എന്ത് ചെയ്തുവെന്ന് ആര്‍ക്കുമറിയില്ല. ആകെ പ്രവര്‍ത്തിക്കുന്നത് റിലയന്‍സ് കാപ്പിറ്റല്‍ മാത്രം. 

അനില്‍ അംബാനി ഗ്രൂപ്പിന്റെ സാമ്പത്തിക തിരിമറിക്കെതിരെ കോടതിയില്‍ കേസ്ഫയല്‍ ചെയ്യാന്‍ പോകുകയാണ് ഒരു കൂട്ടം നിക്ഷേപകര്‍. ഇങ്ങനെ നിലനില്‍പ്പുതന്നെ അവതാളത്തിലായ ഗ്രൂപ്പിനെയാണ് ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ പദ്ധതി  കേരളസര്‍ക്കാര്‍ ഏല്‍പിക്കുന്നത്. അതിനു പറയുന്ന ന്യായമാണ് വിചിത്രം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനികളില്‍ നിന്നു താല്‍പ്പര്യപത്രം ക്ഷണിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇ-ടെണ്ടര്‍ പുറപ്പെടുവിച്ച് കമ്പനിയെ നിശ്ചയിക്കുകയുമാണ് ചെയ്തിട്ടുള്ളതത്രെ. ഉടന്‍ തന്നെ ഇല്ലാതാകാന്‍ പോകുന്ന ഗ്രൂപ്പിന് ഒരു അംഗീകാരവും ഗുണകരമാവില്ല.ടെണ്ടര്‍ പ്രൊപ്പോസലുകളില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം തുകയായ 2992.48 രൂപ  രേഖപ്പെടുത്തിയ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് ഈ സ്‌കീം നടപ്പിലാക്കുന്നതിനുള്ള അനുവാദം നല്‍കുന്നതെന്നുംപറയുന്നു.  എത്ര കോടി കമ്മീഷന്‍ മറിഞ്ഞിട്ടുണ്ട്, അത് ആര്‍ക്കെല്ലാം കിട്ടി എന്നതാണ് പ്രസക്തമായിട്ടുള്ള കാര്യം. 

-കെ എ സോളമന്‍, എസ്എല്‍ പുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

പുതിയ വാര്‍ത്തകള്‍

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.