കൊച്ചി: കേരളത്തില്‍ സ്ഫോടനം നടത്താന്‍ ആസൂത്രണം നടത്തിയ ഐഎസ് സംഘത്തില്‍പ്പെട്ട കൊല്ലം വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ ഫൈസലിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
മൂന്നരമാസം മുമ്പാണ് ഫൈസല്‍ ഖത്തറിലേക്ക് പോയത്. ഫൈസലുമായി അടുപ്പം പുലര്‍ത്തിയിരുന്ന തീവ്ര ഇസ്ലാമിക സംഘടനകളിലെ അംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇവരെ വരും ദിവസങ്ങളില്‍ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് വിവരം.
















