കുവൈറ്റ് സിറ്റി – വിസ കച്ചവടം ഇല്ലാതാക്കുക, തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുക തുടങ്ങി ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് അധികൃതരുടെ നീക്കം. കമ്പനികളുടെയും, സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ ശക്തമായി പഠിച്ചതിന് ശേഷം മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നതാണ് മറ്റൊരു പ്രധാന തീരുമാനം.
കമ്പനികളില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കുള്ള വിദേശികളുടെ വിസാ മാറ്റത്തിനുള്ള ഫീസ് ആണ് വര്‍ദ്ധിപ്പിക്കുക. മാത്രമല്ല സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേയ്ക്ക് വിസ മാറ്റുന്നതിന് സുരക്ഷാ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കുക, ആശ്രിത വിസക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റം നിര്‍ത്തി വയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളും മാന്‍പവര്‍ അതോറിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: