ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്സസ് റീജ്യന് വൈസ് പ്രസിഡന്റ് ആയി അജിത്ത് നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
കെ എച്ച് എന്‍ എ യുടെ ഡയറക്ടര്‍ ബോര്‍ഡിലും, ട്രസ്റ്റി ബോര്‍ഡിലും പ്രവര്‍ത്തിച്ച പരിചയസമ്പത്ത് കണ്വെന്ഷന് വളരെയധികം സഹായകമാകുമെന്ന് ഡോ. രേഖ മേനോന് പറഞ്ഞു. കോട്ടയം സ്വദേശിയും, എം സി എ ബിരുദദാരിയുമായ അജിത്ത് നായര്‍ 14 വര്‍ഷമായി അമേരിക്കയിലാണ്. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് അമ്പലത്തിന്റെ ഉപാധ്യക്ഷനാണ്. ഭാര്യ: ശ്രീകല നായര്‍. മക്കള്‍: ഗോപിക, ഗീതിക .
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന് സായ് ദീപക് തുടങ്ങി ഒട്ടനവധി പേര് അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ വിപുലമായ കലാസാംസ്ക്കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org
പ്രതികരിക്കാൻ ഇവിടെ എഴുതുക: