തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണം.
ചട്ടപ്രകാരം അപേക്ഷ നല്‍കാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കിയ നടപടിയിലാണ് വിശദീകരണം.
ചീഫ് സെക്രട്ടറി വഴി നല്‍കേണ്ട അപേക്ഷ കണ്‍സ്യൂമര്‍ഫെഡ് എംഡി നേരിട്ട് സമര്‍പ്പിച്ചത് തെറ്റെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഉത്തരവ് പാലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും ഇല്ലാതെ പരിപാടി നടത്തും.
വൈകിട്ട് നടക്കേണ്ട സ്റ്റുഡന്റ് പാര്‍ലമെന്റ് പരിപാടിക്കുള്ള അനുമതിയും ടിക്കാറാം മീണ നിഷേധിച്ചു.
















