വടക്കന്‍ കേരളത്തിലെ അമ്മത്തെയ്യങ്ങളിലൊന്നാണ് നീലിയാര്‍ ഭഗവതി. കോട്ടത്തമ്മ, ഒറ്റത്തിറ തുടങ്ങിയ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ മൊറാഴക്കടുത്ത് മാങ്ങാട്ടുപറമ്പ് നീലിയാര്‍ കാവില്‍ (നീലിയാര്‍കോട്ടം) ഈ തെയ്യം കെട്ടിയാടി വരുന്നു. ഇന്നും നശിക്കാതെ നിലനില്‍ക്കുന്ന ജൈവവൈവിധ്യസമൃദ്ധമായ വിശുദ്ധവനമാണ് ഈ കാവ്. ചെറുകുന്ന്, എരിഞ്ഞിക്കല്‍, മാതമംഗലം എന്നിവിടങ്ങളിലും നീലിയാര്‍ ഭഗവതിയുടെ സ്ഥാനങ്ങള്‍ ഉണ്ട്. വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണു കോലം കെട്ടുന്നത്. ഒറ്റച്ചെണ്ടയും കുറച്ച് വാദ്യങ്ങളും മാത്രമാണു ഉപയോഗിക്കുന്നത്. എല്ലാ മാസസംക്രമത്തിനും കുടുംബവകയായും മറ്റുദിവസങ്ങളില്‍ ഭക്തരുടെ പ്രാര്‍ത്ഥനക്കനുസരിച്ചും തെയ്യം കെട്ടുന്നു. സന്താന സൗഭാഗ്യത്തിനും മംഗല്യ ഭാഗ്യത്തിനും ഭക്തര്‍ നീലിയാര്‍ ഭഗവതിയെ കെട്ടിയാടിക്കാന്‍ നേര്‍ച്ച നേരാറുണ്ട്.
കൊട്ടിയൂരിനടുത്തുള്ള മണത്തണയില്‍ നാട്ടുരാജാവിനാല്‍ അപമൃത്യുവിനിരയായ സുന്ദരിയും തര്‍ക്കശാസ്ത്ര വിദഗ്ധയുമായ താഴ്ന്ന ജാതിയില്‍ പെട്ട നീലി എന്ന സ്ത്രീയാണു മരണശേഷം നീലിയാര്‍ ഭഗവതിയായി മാറിയത് എന്നാണ് വിശ്വാസം. മണത്തണ ഇല്ലത്ത് എത്തുന്ന യാത്രികര്‍ കുളിക്കാനായി ഇല്ലക്കുളത്തില്‍ എത്തുമ്പോള്‍ സുന്ദരരൂപത്തില്‍ നീലിയാര്‍ ഭഗവതി അവരോട് എണ്ണയും താളിയും വേണോ എന്ന് അന്വേഷിക്കുകയും അങ്ങനെ അരികില്‍ വരുന്നവരെ കൊന്ന് ചോരകുടിക്കുകയും ചെയ്യും. കുളിക്കാനായി ചെന്ന ആരും തിരിച്ചുവന്നിട്ടില്ല. ഒരിക്കല്‍ പണ്ഡിതനായ കാളക്കാട്ട് ഇല്ലത്തെ നമ്പൂതിരി അവിടെയെത്തുകയും ഭക്ഷണത്തിനു മുമ്പായി കുളിക്കാനായി ഇല്ലക്കുളത്തിലേക്ക് പോ
വുകയും ചെയ്തു.അവിടെ മറുകരയില്‍ സുന്ദരിയായ നീലിയെ കണ്ടു. ആരെന്ന ചോദ്യത്തിനു കാളക്കാട്ട് എന്നു നമ്പൂതിരിയും മറുചോദ്യത്തിനു കാളി എന്നു നീലിയും മറുപടി പറഞ്ഞു. ഭഗവതി എണ്ണയും താളിയും നല്‍കുകയും ചെയ്തു. അമ്മ തന്ന അമൃതാണിതെന്നു പറഞ്ഞ് അദ്ദേഹം എണ്ണയും താളിയും കുടിച്ചു. അമ്മ എന്നു വിളിച്ചതിനാ
ല്‍ അദ്ദേഹത്തെ കൊല്ലാതെ അവരോടൊപ്പം ഭഗവതി ഇവിടേക്ക് ഓലക്കുടയില്‍ കയറി വന്നു എന്നു വിശ്വസിക്കുന്നു. പശുവും പുലിയും ഒന്നിച്ച് സ്‌നേഹത്തോടെ കഴിയുന്നിടത്ത് തന്നെ കുടിയിരുത്തണമെന്നു ഭഗവതി പറഞ്ഞുവെന്നും അങ്ങനെ, മാങ്ങാട്ടു പറമ്പില്‍ പശുവും പുലിയും ചേര്‍ന്ന് മേയുന്നത് കണ്ടെന്നും ഇവിടെ കുട ഇറക്കിവച്ച് വിശ്രമിച്ചെന്നും അവിടെയാണ് നീലിയാര്‍ ഭഗവതിയെ കുടിയിരുത്തിയതെന്നുമാണ് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: