Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നേഗി, 102ലും ഉഷാറോടെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 06:55 am IST
in Vicharam

സ്വതന്ത്ര ഭാരതത്തിലെ ആദ്യ ലോക്‌സഭാ വോട്ടറാണ് ഹിമാചല്‍പ്രദേശിലെ കിനൗര്‍ ജില്ലയിലെ കല്‍പാ ഗ്രാമത്തിലെ ശ്യാം ചരണ്‍ നേഗി. റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപകന്‍. വയസ്സ് 102. ഇത്തവണയും ബൂത്തില്‍ നേഗി ഉണ്ടാവും. ജീവിതത്തിലെ 17-ാം വോട്ടു രേഖപ്പെടുത്താന്‍. ആദ്യ തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും തെളിഞ്ഞ ചിത്രമായി മുന്നിലുണ്ട്. ഓര്‍മയ്‌ക്കും നല്ല തെളിച്ചം. ശ്യാം ചരണ്‍ തന്റെ ഗ്രാമ വസതിയില്‍ നിന്നു ഫോണില്‍ സംസാരിച്ചു. 

‘എന്റെ നേതാവിനെ ആദ്യമായി തെരഞ്ഞെടുക്കുന്നു എന്ന സന്തോഷത്തിലാണ് ഞാന്‍ 34-ാം വയസില്‍ വോട്ട് രേഖപ്പെടുത്തിയത്.’

സ്വതന്ത്ര ഭാരതത്തിലെ ആദ്യ വോട്ടെടുപ്പായിരുന്നു അത്. ശ്യാം ചരണ്‍ ആദ്യത്തെ സമ്മതിദായകനും. 1952 ഫെബ്രുവരിയിലായിരുന്നു രാജ്യത്തെ ആദ്യ ലോക്‌സഭാ ഇലക്ഷന്‍. അതിശൈത്യവും മഞ്ഞിടിച്ചിലും മുന്നില്‍ കണ്ട് ഹിമാചലിലെ ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കി. 1951 ഒക്‌ടോബര്‍ 25ന് നടന്ന തെരഞ്ഞെടുപ്പില്‍ കല്‍പാ ഗ്രാമത്തിലെ പോളിങ് ബൂത്ത് ഉദ്യോഗസ്ഥനായിരുന്നു ശ്യാംചരണ്‍. രാവിലെ തന്നെ അദ്ദേഹം ആ ബൂത്തിലെ ആദ്യ വോട്ട് ചെയ്തു. അത് ചരിത്രത്തിന്റെ ഭാഗമായി. രാജ്യത്ത് ആദ്യമായി വോട്ട് ചെയ്ത ജനവിഭാഗമെന്ന ബഹുമതി കിനാറുകള്‍ എന്നറിയപ്പെടുന്ന ഗോത്രവര്‍ക്കാര്‍ക്കും സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കല്‍പ. 

1951 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചു. കൊടിയുടെ നിറമോ പാര്‍ട്ടി ചിഹ്നമോ നോക്കി വോട്ടു ചെയ്യുന്നവരല്ല ഹിമാചലുകാര്‍. ശ്യാം ചരണും അക്കൂട്ടത്തില്‍പ്പെടും. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ആരോഗ്യവാനാണ് ഈ പ്രായത്തിലും. രാഷ്‌ട്രീയ വിഷയങ്ങള്‍ സജീവമായി സംസാരിക്കും. ആകാശവാണിയിലെ വാര്‍ത്താ സമയങ്ങളില്‍ റേഡിയോ  കൈയിലുണ്ടാകും. ഭാരതത്തിലെ പുതു രാഷ്‌ട്രീയ ചലനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും.

ഭരണാധികാരികളില്‍ ഏറെയിഷ്ടം വാജ്‌പേയിയെയാണ്. രാജ്യതന്ത്രജ്ഞന്‍. പക്വതയുള്ള, സൗമ്യനായ ഭരണാധികാരി. മോദി ഭരണത്തിലും ആകൃഷ്ടനാണ് നേഗി. നരേന്ദ്ര മോദിയുടെ നിരന്തര വിദേശ സന്ദര്‍ശനത്തെ പലരും വിമര്‍ശിക്കുമ്പോള്‍ അതിന്റെ അനന്തസാധ്യതയെ കണ്ടറിഞ്ഞ് വിലയിരുത്തുകയാണ് അദ്ദേഹം.  

‘ഭരിക്കാനറിയാവുന്ന പ്രധാനമന്ത്രിയാണ് ഇന്നു രാജ്യത്തെ നയിക്കുന്നത്. അദ്ദേഹം ഭരണം തുടങ്ങുമ്പോഴുള്ള അവസ്ഥയില്‍ നിന്ന് രാജ്യത്തിന് ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ന് ഇന്ത്യ’.

രാഷ്‌ട്രീയ നേതാക്കളോടും ഇപ്പോഴത്തെ രീതികളോടും ശ്യാംചരണിന് 

അത്ര മതിപ്പില്ല. 

‘ആദ്യകാലത്തെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ടീയ കക്ഷിയായി കോണ്‍ഗ്രസ് മാത്രമാണുണ്ടായിരുന്നത്. കോണ്‍ഗ്രസുകാരാണ് ബ്രിട്ടീഷുകാരെ ഓടിച്ചതെന്നും അതിനാല്‍ തുടര്‍ഭരണം അവര്‍ക്ക് അവകാശപ്പെട്ടതാണെന്നുമായിരുന്നു അന്നത്തെ ചിന്ത. 77ല്‍ ജനതാ പാര്‍ട്ടി രംഗത്ത് വന്നു. അന്നു മുതലാണ് വീടുകയറി വോട്ട് ചോദിക്കുന്ന രീതി വന്നത്. ഹിമാചലുകാര്‍ ഒന്നാകെ ജനതാപാര്‍ട്ടിയെ നെഞ്ചിലേറ്റി. ഇപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ പണമുള്ളവരുടെ കൈയില്‍ ഒതുങ്ങുന്നു. വോട്ടര്‍മാര്‍ക്ക് രഹസ്യമായി പണം കൊടുത്ത് വോട്ടുകള്‍ സ്വന്തമാക്കുന്നു. ഒരു രൂപ കിട്ടിയാല്‍ 19 പൈസ മാത്രം ജനങ്ങള്‍ക്ക്, ബാക്കിയുള്ളവ സ്വയം തിന്നുതീര്‍ക്കുന്നവരാണ് ഇപ്പോഴത്തെ ജനനായകന്‍മാര്‍’

പുതു തലമുറയോടും നേഗിക്കു പറയാനുണ്ട് ചിലത്.’ആദ്യ സമ്മതിദാനാവകാശം മുതല്‍ വിനിയോഗിക്കണം, ജീവിതാവസാനം വരെ ഭരണത്തെ വിലയിരുത്തി വോട്ട് ചെയ്യണം’.

2010ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്യാം ചരണിനെ രാജ്യത്തെ ഏറ്റവും പ്രായമുള്ള വോട്ടറായി പ്രഖ്യാപിച്ചത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ആഘോഷമായാണ് ശ്യാം ചരണിനെ നാട്ടുകാര്‍ ബൂത്തിലേത്തിച്ചത്. ഇത്തവണയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സൗകര്യമൊരുക്കും. 

നാല് മക്കളായിരുന്നു. ഒരാള്‍ മരിച്ചു. ഇളയ മകനും കുടുംബത്തിനുമൊപ്പമാണ് താമസം. മക്കളെല്ലാവരും അടുത്ത ഗ്രാമങ്ങളില്‍ തന്നെയുണ്ട്. അവരും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താറുണ്ട്. അക്കാര്യത്തില്‍ മാത്രം ശ്യാംചരണിന് നിര്‍ബന്ധമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

പുതിയ വാര്‍ത്തകള്‍

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.