പാലക്കാട്: കേരളം ഭീകരതയുടെ കേന്ദ്രമാകുമ്പോള്‍ തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട്ടും ഭീകരപ്രവര്‍ത്തന കേസുകള്‍ വര്‍ധിക്കുന്നു. മുതലമട മണി വധക്കേസ് മുതല്‍ അനവധി തീവ്രവാദക്കേസുകളാണ് ഇവിടെയുണ്ടായത്.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം നടത്തിയ അല്‍ ഉമയാണ് കോളിളക്കം സൃഷ്ടിച്ച മുതലമട മണി വധത്തിനു പിന്നിലും. 1996 ആഗസ്ത് 13ന് രാത്രിയിലാണ് ബിജെപി മുതലമട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ വെള്ളാരംകടവ് മണിയെ (35) അല്‍ ഉമക്കാര്‍ കൊലപ്പെടുത്തിയത്. കേരളത്തില്‍ അല്‍ ഉമ ബന്ധം സ്ഥിരീകരിച്ച ആദ്യ കേസ്. 1996 ഏപ്രിലില്‍ അല്‍ ഉമ ഭീകരര്‍ മുതലമടയിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലിസ്റ്റ് തയാറാക്കി. ജൂലൈയില്‍ മണിയുടെ വീട് കണ്ടുപിടിച്ചു. മണിയുടെ വീടിനോട് ചേര്‍ന്നുള്ള കാട് വാങ്ങാനാണെന്ന പേരിലെത്തിയ സംഘം സൗഹൃദം സ്ഥാപിച്ച് മടങ്ങി. തുടര്‍ന്ന് നായാട്ടിനെന്ന പേരില്‍ ആഗസ്ത് 13ന് അര്‍ധരാത്രി മണിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപമുള്ള പാറച്ചുവട്ടില്‍ വച്ച് വെട്ടിക്കൊന്നു. സംഭവത്തില്‍ കിഴക്കഞ്ചേരി സ്വദേശി ഷെരീഫ്, വിളയൂര്‍ സ്വദേശി സെയ്തലവി ബാവ, വല്ലപ്പുഴ സ്വദേശി അബ്ദുള്‍ ഖാദര്‍, വളാഞ്ചേരി സ്വദേശി സയ്യിദ് ഹബീബ് കോയ തങ്ങള്‍ എന്നിവര്‍ അറസ്റ്റിലായി. 18 വര്‍ഷത്തിന് ശേഷം 2015 മാര്‍ച്ച 16ന് കേസില്‍ വിധി വന്നു. മുഹമ്മദ് ഷെരീഫ്, ഹബീബ് കോയ എന്നിവര്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയും 2,15,500 രൂപ പിഴയും.
ഐഎസിലേക്ക്
പിന്നെ നാട്ടുകാരെ ഞെട്ടിച്ചത് അബുതാഹിര്‍ എന്ന ഇരുപത്തേഴുകാരന് ഐഎസില്‍ ചേര്‍ന്ന വാര്‍ത്തയാണ്. പുതുപ്പരിയാരം പൂക്കാരത്തോട്ടം അബുതാഹിര്‍ ഡിഗ്രി പഠന ശേഷം 2012ല്‍ എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. ആറു മാസത്തിനു ശേഷം, 2013 ഒക്ടോബറില്‍ അക്കൗണ്ടന്റായി ഖത്തറിലേക്ക് പോയി. 2014 ജൂലൈ ഒമ്പതിന് ഉംറക്കായി സൗദിയിലേക്ക് പോവുകയാണെന്ന് ഉമ്മയെ അറിയിച്ചു.
അച്ഛന് ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് പോകുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും അബുതാഹിര്‍ എത്തിയില്ല. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് അബുതാഹിര്‍ ഉമ്മയെ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിക്കുന്നത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ സിറിയയിലെത്തിയെന്നും അല്‍ ഖ്വയ്ദയില് ചേര്‍ന്നുവെന്നും അറിയിച്ചത്. 2017 ഏപ്രിലില്‍ അബുതാഹിര്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
കുടുംബങ്ങള്‍ കൂട്ടത്തോടെ ഐഎസിലേക്ക്
പാലക്കാട് യാക്കര സ്വദേശികളായ സഹോദരങ്ങളും അവരുടെ ഭാര്യമാരും 2016ലാണ് ഐഎസില്‍ ചേര്‍ന്നത്. യാക്കര സ്വദേശിയായ ഇസ, ഭാര്യ നിമിഷ ഫാത്തിമ, ഇസയുടെ സഹോദരന് യഹ്യ, ഭാര്യ മറിയം എന്നിവരാണ് ഐഎസില്‍ ചേര്‍ന്നത്.
ക്രൈസ്തവരായ ബെസ്റ്റണ്, ബെക്സണ്‍ എന്നിവരാണ് ഇസ്ലാംമതം സ്വീകരിച്ച് യഹിയ, ഇസ എന്നിവരായത്. ഇസയായിരുന്നു ആദ്യം മതം മാറിയതും പിന്നീട് സഹോദരനെ മതം മാറ്റിയതും. ഇവരുടെ ഭാര്യമാരായ തിരുവനന്തപുരം സ്വദേശിനി നിമിഷയും എറണാകുളം സ്വദേശിനി മെറിനും മതംമാറിയിരുന്നു.
കാസര്‍കോട് സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷയെ റൂംമേറ്റായ പെണ്‍കുട്ടിയാണ് മതംമാറാന്‍ പ്രേരിപ്പിച്ചത്. സക്കീര്നായിക്കിന്റെ വീഡിയോകളും മറ്റും കാണിച്ചായിരുന്നു മതംമാറ്റം. തുടര്‍ന്ന് ചില ഇടനിലക്കാര്‍ വഴിയായിരുന്നു ഇസയും നിമിഷയും പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും.
മുംബൈയില്‍ വച്ചാണ് എറണാകുളം സ്വദേശിനിയായ മെറിന് എന്ന മറിയയും യഹിയയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ പോയ ഇവര്‍ ഐഎസില്‍ ചേര്‍ന്നു. ഇവരുടെ തിരോധാനത്തിന് ശേഷം ഈസയുടെ സഹപാഠി കഞ്ചിക്കോട് സ്വദേശി ഷിബി(31)നും ഐഎസില്‍ ചേര്‍ന്നു. പിന്നീട് തിരിച്ചുവന്നില്ല. സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ യഹ്യയും ഷിബിയും മരിച്ചു.
ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കറെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: