തിരുവനന്തപുരം: ഇന്ത്യയില്‍ ഇസ്ലാമിക ഭീകരതയുടെ അടിത്തറ ഏറ്റവും ശക്തമായിട്ടുള്ളത് കേരളത്തില്‍. അതിനാലാണ് ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും അതുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. കേരളം ഭീകരരുടെ ഒരു പ്രധാന ഹബ്ബാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന സൂചന.
ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലെത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലേയും സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും അന്വേഷണം നടന്നിരുന്നു. ആറ് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന സ്ഫോടനത്തിന്റെ അന്വേഷണം കേരളത്തിലുമെത്തി. ഇംഗ്ലണ്ടില്‍ നിന്നുള്ള അന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം ദേശീയ ഏജന്‍സിയായ എന്‍ഐഎ ആണ് അന്ന് ഇംഗ്ലണ്ടിലെ സ്ഫോടനവുമായ ബന്ധപ്പെട്ട് കേരളത്തില്‍ അന്വേഷണം നടത്തിയത്.
പാരീസില്‍ ഏഴിടത്ത് നടന്ന ഭീകരാക്രമണത്തില്‍ ഫ്രഞ്ച് പോലീസ് കേരളത്തിലെത്തിയാണ് അനേഷണം നടത്തിയത്. സിറിയയില്‍ ആയുധ പരിശീലനം ലഭിച്ച, കനകമല ഐഎസ് ക്യാമ്പ് കേസില്‍ പിടിയിലായ സുബഹാനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഫ്രഞ്ച് പോലീസ് ചോദ്യംചെയ്തു. വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമായിട്ടാണ്. 153 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണ കേസില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സിറിയയില്‍ ആയുധ പരിശീലനം ലഭിച്ച ആളാണ് തൊടുപുഴ സ്വദേശി സുബഹാനി ഹാജി മൊയ്തീന്. എന്നിട്ടും സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനത്തെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് തയാറായില്ല.
സംസ്ഥാനത്തെ ഏറ്റവും സുപ്രധാന ഭീകര കേസായിരുന്നു വാഗമണിലേത്. 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ വാഗമണിലെ കോലാഹല മേട്ടില്‍ നിരോധിത സംഘടനയായ സിമി ക്യാമ്പ് നടത്തിയ കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. കണ്ണൂരിലെ കനകമലയില്‍ നടന്ന ഐഎസ് ക്യാമ്പ് നടത്തിയവരില്‍ പിടിയിലായത് ഏഴുപേരാണ്. അവര്‍ക്ക് ജാമ്യമെടുക്കാന്‍ മുന്നോട്ടുവന്നവരെക്കുറിച്ചോ സന്നദ്ധസംഘടനകളെകുറിച്ചോ കേരള പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. എന്‍ഐഎ അന്വേഷിക്കുന്നതിനാല്‍ കേരളപോലീസ് ആ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല. മലപ്പുറം സ്ഫോടനത്തില്‍ പ്രതികളെ പിടികൂടി നടപടി അവസാനിപ്പിച്ചു. കുറ്റിപ്പുറം പാലത്തിനടിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതും കൊല്ലം കളക്ടറേറ്റിലെ സ്ഫോടനവും അന്വേഷണം എങ്ങുമെത്തിയില്ല. ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റിനെ കുറിച്ച് ഇന്നും പോലീസിന് കൃത്യമായ ധാരണയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: