എസ്ബിഐയില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് ഒരു നല്ല വാര്‍ത്ത. രാജ്യത്തെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി മെയ് ഒന്നു മുതല്‍ ചില പരിഷ്ക്കാരങ്ങള്‍ കൊണ്ടു വരുന്നു. എസ്ബിഐയിലെ വായ്പകളും നിക്ഷേപക നിരക്കുകളും റിസര് ബാങ്കിന്റെ റിപ്പോ നിരക്കുകളുമായി ലിങ്ക് ചെയ്യുന്നതോടെയാണ് പുതിയ മാറ്റം വരുന്നത്. ഇതോടെ നിസാര പലിശയില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള തുക വരെ നിക്ഷേപിക്കാനുള്ള അവസരമാണ് കൈവരുന്നത്.
ഒരു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്ക്
ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ എസ്ബിഐ അക്കൗണ്ടുകാര്‍ക്കും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതാണ്. ഒരു ലക്ഷം മുതല്‍ നീക്കിയിരിപ്പുള്ള അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം 3.50 ശതമാനം പലിശ നിരക്ക് വരെ ലഭിക്കാം. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകരുടെ പലിശ നിരക്ക് 3.25 ശതമാനമായിരിക്കും.
റിപ്പോ നിരക്ക് പലിശ നിരക്കുമായി ചേര്‍ക്കുന്നത്
മെയ് ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന എസ്ബിഐയുടെ പ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. നിക്ഷേപങ്ങളും ഹ്രസ്വകാല ലോണുകളും ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി ചേര്‍ക്കുന്നതാണ് (linkage) പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുമാനം.
സാധാരണഗതിയില്‍ ബാങ്കുകള്‍ ഫണ്ട് ബേസ് ലെന്‍ഡിങ് നിരക്ക് (എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയാണ് അടിസ്ഥാന വായ്പകള്‍ തീരുമാനിക്കാറുള്ളത്. മിക്കപ്പോഴും, ബാങ്കുകള്‍ റിപ്പോ നിരക്കില്‍ മാറ്റങ്ങളൊന്നും നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കില്ല. എസ്ബിഐ മാത്രമാണ് വായ്പാ പലിശകള്‍ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്യാനൊരുങ്ങുന്നത്.
30 ലക്ഷം മുതല്‍ ഭവന വായ്പ്പയുള്ളവര്‍ക്ക് ആര്‍ബിഐ കുറയ്ക്കുന്ന റിപ്പോ നിരക്ക് കൂടാതെ പലിശ ഇനത്തില്‍ വരുന്ന 10 അടിസ്ഥാന പോയിന്റുകള്‍ അഥവാ 0.10 ശതമാനം നിരക്കുകളും എസ്ബിഐ കുറയ്ക്കും. 30 ലക്ഷത്തിന് താഴെ വരുന്ന ഭാവന വായ്പകളുടെ നിലവിലെ പരിധി 8.60 മുതല്‍ 8.90 ശതമാനമാണ്.
എസ്ബിഐയുടെ എംസിഎല്‍ആര്‍ അടിസ്ഥാനപരിധിയും 5 ബെയ്സിസ് പോയിന്റായി (0.05 ശതമാനം) ചുരുക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് 8.50 ശതമാനമെന്ന തോതിലാണ് എംസിഎല്‍ആറിന്റെ ഇപ്പോഴത്തെ നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: