മനുഷ്യന്റെ വേദനയ്ക്കും പ്രാണനും തരിമ്പും വില കല്‍പ്പിക്കാതെ തങ്ങളുടെ കോയ്മ ബലമായി മറ്റുള്ളവരില്‍ ചെലുത്താനുള്ള മൃഗീയ തൃഷ്ണയാണ് ഭീകരവാദമെന്നും തീ്രവവാദമെന്നുമൊക്കെ വിളിക്കപ്പെടുന്നത്. ഫ്രഞ്ചുവിപ്ലവകാലത്തെ ഭീകരവാഴ്ചയുടെ സൂത്രധാരന്മാരായിരുന്ന ജാക്കോബിയന്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഭീകരവാദം (Leterreur) എന്ന വാക്കുതന്നെ പ്രയോഗത്തില്‍ വന്നത്.
ഒന്നാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ട ജൂതസംഘടനയായ സിക്കാരി സീലോട്ട്സ് ആണ് അറിയപ്പെടുന്നതില്‍ ഏറ്റവും പ്രാചീനമായ ഭീകരവാദസമൂഹമായി കരുതപ്പെടുന്നത്. നെപ്പോളിയന് മൂന്നാമനെ (നെപ്പോളിയന് ഒന്നാമന്റെ മരുമകന്) കൊലപ്പെടുത്താന്‍ 1858ല്‍ ഇറ്റലിയിലെ ഫെലിസി ഓര്‍സിനി വര്‍ഷിച്ച മൂന്നു ബോംബുകള്‍ ഭീകരവാദ ചരിത്രത്തിലെ ആരംഭാദ്ധ്യായങ്ങളില് സ്ഥലം പിടിച്ചിട്ടുണ്ട്. ആ ആക്രമണത്തില്‍ നെപ്പോളിയന് മൂന്നാമന്റെ എട്ട് അംഗരക്ഷകരടക്കം 150 പേരാണ് കൊല്ലപ്പെട്ടത്.
ഇതിന്റെ പുതിയ പതിപ്പുകളാണ് ശ്രീലങ്കയിലടക്കം ലോകമെമ്പാടും ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് നമ്മുടെ മാതൃഭൂമിക്കുതന്നെയാണ്. പ്രായേണ, അതു ചെച്നിയയിലും റഷ്യയിലും ഫ്രാന്‍സിലും അമേരിക്കയിലുമൊക്കെ കുരുതിയാട്ടം നടത്തി ആഗോളമാനം കൈവരിച്ചു. ഇപ്പോള്‍, ലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ബോംബുപൊട്ടിച്ചു 350 പേരുടെ ജീവന് പറിച്ചെടുത്ത് നമ്മുടെ നാടിന്റെ തെക്കുവശത്തും തങ്ങള്‍ സജീവമാണെന്ന് വിളംബരം ചെയ്തിരിക്കുകയാണ് ഭീകരവാദികള്‍.
നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന മുസ്ലീം മത മൗലികവാദികളുടെ കൂട്ടായ്മയാണ് ഈ സ്ഫോടനത്തിനു പിന്നില്‍ എന്നു് തെളിഞ്ഞു കഴിഞ്ഞു. സ്വന്തമായി പള്ളിയും മദ്രസയും നടത്തിയിരുന്ന ഹാഷീം മൗലവിയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. കഴിഞ്ഞ വര്‍ഷം, ലങ്കയിലുടനീളം ശരീയത്ത് നടത്തണമെന്നാവശ്യപ്പെട്ട് ബുദ്ധപ്രതിമകള്‍ തകര്‍ത്തത് ഈയാള് പ്രചരിപ്പിച്ചുവിട്ട ആശയങ്ങളുടെ സ്വാധീനംകൊണ്ടായിരുന്നു. ബ്രിട്ടനില്‍ നിന്നും ഓസ്ട്രേലിയയില്‍നിന്നുമെല്ലാം സമ്പാദിച്ച ബിരുദാനന്തര ബിരുദം പോലുമുള്ളവര്‍ ഈ ചാവേര്‍ സേനയില്‍ ഉണ്ടായിരുന്നു എന്നത് സമീപവാസികളെപ്പോലും അത്ഭുതപ്പെടുത്തി.
സിറിയയിലെ മുസ്ലീം കലാപ കേന്ദ്രങ്ങളിലേക്ക് പടയാളികളെ സജ്ജമാക്കി അയക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികളായും ലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തമിഴ്നാടുവഴിയും കൊച്ചി വഴിയും ശ്രീലങ്കയിലെത്തി പരിശീലനം നേടി ചുരുങ്ങിയ പക്ഷം അഞ്ചു പേരെങ്കിലും 2015ല്‍ സിറിയയില്‍ ജിഹാദ് നടത്തി ഉയിര്ദാനം ചെയ്യാന്‍ പോയതായി അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു.
2016ല്‍ കാസര്‍കോട്ടുനിന്ന് സിറിയയിലേക്ക് ആടുമേക്കാന്‍ പോയ അബ്ദുള്‍ റഷീദിനെപ്പോലുള്ള മതതീവ്രവാദികള്‍ക്ക് ഉത്തേജനം പകര്‍ന്നത് ശ്രീലങ്കയിലെ നേഷണല്‍ തൗഹീദ് ജമാഅത്തുതന്നെയായിരുന്നു. കോയമ്പത്തൂര്‍ ഐഎസ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കയില്‍ നടക്കാനിരുന്ന ഈ വിസ്ഫോടനത്തെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ അന്നുതന്നെ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നതാണ്. ഈ കേസിനോടനുബന്ധിച്ച് പിടിച്ചെടുക്കപ്പെട്ട വീഡിയോദൃശ്യങ്ങളില്‍ നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ നേതാവായ സഹ്റാന്‍ ഹാഷിം, ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും മുസ്ലീം ചെറുപ്പക്കാരോട്, ഈ പ്രദേശങ്ങളെ ദാറുള്‍ ഇസ്ലാമാക്കി മാറ്റാനുള്ള പരിശ്രമങ്ങളില്‍ വ്യാപൃതരാകാന്‍ ആഹ്വാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു.
ദക്ഷിണേന്ത്യയിലെ ഹൈന്ദവനേതാക്കന്മാരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് 2019 ഫെബ്രുവരി 26ന് അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഹാഷിക്ക്, ഇസ്മയില്‍, മുഹമ്മദ് സലാലുദ്ദീന്‍, ജാഫര്‍ സാദിഖ് അലി, ഷാഹുല്‍ ഹമീദ് തുടങ്ങിയവരെ വിചാരണ നടത്തുമ്പോഴാണ് ഈ വിവരങ്ങള്‍ വെളിപ്പെട്ടത്. ഇന്ത്യക്കാരനെ നടുക്കുന്ന ഭീതിദമായ വസ്തുത ഇവിടെയാണ്.
ഭാരതത്തില്‍ അത്യപകടം വരുത്താന്‍ തയ്യാറായി ഈ തീവ്രവാദിപ്പരിഷകള് നമ്മുടെ നാടിന്റെ തെക്കേപ്പുറത്ത് എത്തിക്കഴിഞ്ഞു. ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാ അത്തിനോട് പൊക്കിള്‍ക്കൊടിബന്ധമുള്ള തമിഴ്നാട് തൗഹീദ് ജമാഅത്ത് എന്ന മറ്റൊരു മുസ്ലീം തീവ്രവാദപ്രസ്ഥാനം തമിഴ്നാട്ടില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞിരിക്കുന്നു. ശ്രീലങ്കയിലെ സ്ഫോടനത്തെത്തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ തീവ്രനിരീക്ഷണത്തിലാണ് ഇപ്പോള്‍ ഇക്കൂട്ടര്‍.
ഈ തീവ്രവാദസംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തിലുമുണ്ടെന്നതാണ് ഭയാനകമായ മറ്റൊരു യാഥാര്‍ത്ഥ്യം. വണ്ടിപ്പെരിയാര്‍, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് പ്രദേശങ്ങളിലുള്ള അറുപതോളം മലയാളികളുടെ വിശദവിവരങ്ങള്‍ ദേശീയ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. 2004 മുതല്‍ തൗഹീദ് ജമാഅത്ത് ദക്ഷിണേന്ത്യയിലെങ്ങും പ്രവര്ത്തനനിരതമാണത്രെ. വോട്ടുബാങ്കില്‍ കണ്ണുംനട്ടു കിടക്കുന്ന രാഷ്ട്രീയ കക്ഷികളുടെ അനുഗ്രഹത്തേടെ ഒന്നര ദശകത്തോളമായി ഇവര്‍ തഴച്ചു വളരുകയായിരുന്നു.
തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില മതമൗലിക സംഘടനകള്‍, കേരളത്തിലെ ഐ എസ് അനുഭാവമുള്ള ചില സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അന്നുതന്നെ രഹസ്യാന്വേഷണസേന കണ്ടെത്തി. ശ്രീലങ്ക കേന്ദ്രീകരിച്ചു തെക്കെ ഇന്ത്യയിലെങ്ങും നാശം വിതയ്ക്കാന്‍ പ്രതിജ്ഞാബദ്ധമായി വ്യാപിച്ചുകിടക്കുന്ന വന്‍ തീവ്രവാദശൃംഖലയുടെ സാന്നിധ്യത്തിലേക്കാണ് ലങ്കയിലെ സ്ഫോടനം വെളിച്ചം വീശിയത്.
കണ്ണൂര്‍ തില്ലങ്കേരി പൂമരം കിഴക്കോട് ലക്ഷംവീട് കോളനിക്കടുത്ത് കശുമാവിന് തോട്ടത്തില്‍ ഈയിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ നാസര്‍ എന്ന ചെറുപ്പക്കാരന്റെ കഥയും ഇവര്‍ നമ്മുടെ അടുത്തെിയതായി വിളിച്ചുപറയുന്നു. തോട്ടത്തില്‍ കിടന്ന ബോള്‍രൂപത്തിലുള്ള വസ്തുവില്‍ കാല്തട്ടിയപ്പോഴാണ് അതില്‍ പൊതിഞ്ഞുവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് നാസറിന് പരിക്കേറ്റത്.
അതെ, അവര്‍ നമ്മുടെ തെക്കെ മുറ്റത്തെത്തിക്കഴിഞ്ഞു. നമ്മള് ഉണരേണ്ട സമയമായി. ഇനിയും മയങ്ങിക്കിടന്നാല്‍ കേരളം മറ്റൊരു കാശ്മീരാവുന്നത് കാണേണ്ടി വരും. മദനിയെപ്പോലുള്ള മതേതര മൗലവിമാരും മനുഷ്യാവകാശക്കച്ചവക്കാരും രാഷ്ട്രീയ ഉദരംഭരികളും അന്നും അവര്‍ക്ക് തുണയായി ഉണ്ടായേക്കും. പക്ഷേ, നമ്മുടെ കൂടെ ആരുമുണ്ടാവില്ല. മതാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല പകുത്തു നല്കിയ ഇഎംഎസ്സിന്റെ പിന്‍ഗാമിയാണ് കേരളം ഭരിക്കുന്നത്. ദേഹമാസകലം ചോരപുരണ്ട് ഗതിയഞ്ചുംകെട്ട് അദ്ദേഹത്തെ സമീപിച്ചാല്‍ കടക്ക് പുറത്ത് എന്നോ, മാറിനില്ക്കങ്ങോട്ട്് എന്നോ ഉള്ള ധിക്കാരപരമായ മറുപടിയേ ഹിന്ദുവിന് ലഭിക്കൂ. അതുകൊണ്ട് ഉണര്‍ന്നിരിക്കേണ്ടത് നമ്മളാണ്. നഷ്ടപ്പെടുന്നത് നമുക്കാണല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: