Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്യപ്പൂങ്കന്നി

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 26, 2019, 03:20 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മരക്കലദേവതമാരില്‍ പെടുന്ന തെയ്യമാണ് ആര്യപ്പൂങ്കന്നി. ആരിയര്‍നാട് തുടങ്ങിയ അന്യദേശങ്ങളില്‍ നിന്ന് മരക്കലത്തില്‍ (ചെറിയ കപ്പല്‍) യാത്ര ചെയ്ത് കോലത്തുനാട്ടിലെത്തിയ ദേവതമാരാണ് മരക്കലദേവതമാര്‍.

ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യയ്‌ക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉചൂളിക്കടവത്ത് ഭഗവതി, ശ്രീശൂലകുഠാരിയമ്മ, ചുഴലി ഭഗവതി എന്നീ ദേവിമാരും വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍, എന്നിവര്‍ പുരുഷ ദേവന്മാരും മരക്കലത്തെയ്യങ്ങളാണ്. ആരിയക്കര നറുംകയത്തില്‍ വാഴും ആര്യപ്പട്ടരുടേയും ആര്യപ്പട്ടത്തിയുടേയും മകളായി ജനിച്ച ദേവകന്യാവാണ് ആര്യപ്പൂങ്കന്നി. മംഗല്യത്തിന് അണിയുവാന്‍ മുത്തു പോരാതെ വന്നപ്പോള്‍ സഹോദരന്മാരോടൊപ്പം മരക്കലത്തില്‍ മുത്തു തേടി യാത്രയായി ആര്യപ്പൂങ്കന്നി. യാത്രയ്‌ക്കിടയില്‍ കൊടുങ്കാറ്റില്‍ പെട്ട് മരക്കലം തകര്‍ന്ന് ഏഴു ദിവസം കടലിലലഞ്ഞ് എട്ടാം ദിവസം കരയ്‌ക്കടുത്തു.

എന്നാല്‍ തന്റെ സഹോദരന്മാരെ കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ആര്യപ്പൂങ്കന്നി കടല്‍ക്കരയിലൂടെ അവരെയന്വേഷിച്ച് യാത്രയാവുന്നു. യാത്രയ്‌ക്കിടയില്‍ കടലില്‍ കണ്ട മരക്കലത്തില്‍ തന്നേയും കയറ്റാമോയെന്ന് ദേവി ചോദിക്കുന്നു. 

എന്നാല്‍ മുഹമ്മദീയനായ കപ്പിത്താന്‍ ബപ്പിരിയന്‍ ആര്യപ്പൂങ്കന്നിയെ കൂടെക്കൂട്ടാന്‍ സമ്മതിച്ചില്ല. പകരം പരിഹസിച്ചുകൊണ്ട് വെള്ളത്തിനു മുകളില്‍ കൂടി നടന്നു വന്നാല്‍ മരക്കലത്തില്‍ കയറ്റാമെന്നു പറഞ്ഞത്രേ. ദേഷ്യത്താല്‍ ആര്യപൂങ്കന്നി ഗംഗയുപദേശമന്ത്രം ജപിച്ച് ചൂരല്‍ക്കോലുകൊണ്ട് വെള്ളത്തിലടിച്ചപ്പോള്‍ കടല്‍വെള്ളം മരക്കലം വരെ ഒഴിഞ്ഞു കൊടുത്ത് ദേവിയ്‌ക്ക് വഴിയൊരുക്കിയത്രേ. ദേവിയുടെ ചൈതന്യം മനസ്സിലാക്കിയ ബപ്പിരിയന്‍ ഭഗവതിയെ വണങ്ങി മരക്കലത്തിലേക്കുള്ള വഴിയൊരുക്കി.

തുടര്‍ന്ന് ആര്യപൂങ്കന്നിയും ബപ്പിരിയനും സഹോദരന്മാരെ അന്വേഷിച്ച് യാത്ര തുടരുന്നു. വെണ്‍മണലാറ്റിന്‍കരമേല്‍ സഹോദരന്മാരെ കണ്ടെത്തിയ പൂങ്കന്നി അവരെ അവിടെ കുടിയിരുത്തി വീണ്ടും മരക്കലമോടിച്ച് യാത്രയാവുന്നു. ഏഴിമലയിലാണ് ആ യാത്ര അവസാനിച്ചത്. ശ്രീ ശങ്കരനാരായണനെ വണങ്ങിയ ദേവി കുന്നോത്തു വീട്ടിലെഴുന്നള്ളി ആതിഥ്യം സ്വീകരിച്ചു. രണ്ടാമതായി ദേവിയുടെ മരക്കലമടുത്തത് ചെറുകുന്ന് കാവില്‍മുനമ്പ് കടവിനടുത്തുള്ള കൂരാങ്കുന്നിലാണ്.

അങ്ങനെ കൂരാങ്കുന്നില്‍ ആര്യപൂങ്കന്നിയമ്മയ്‌ക്ക് സ്ഥാനം ലഭിച്ചുകൊണ്ട് ഒരു ക്ഷേത്രമുയര്‍ന്നു. ഭഗവതിയുടെ ആരൂഢസ്ഥാനമായി അറിയപ്പെടുന്നത് കൂരാങ്കുന്ന് ഭഗവതി ക്ഷേത്രമാണ്. ചുറ്റമ്പലത്തോടു കൂടിയ ക്ഷേത്രത്തില്‍ അകത്ത് ബ്രാഹ്മണരുടെ നിത്യപൂജയും പുറത്ത് കളിയാട്ടവുമാണ് നടക്കാറുള്ളത്. ആര്യപൂങ്കന്നി ഭഗവതിയെ കെട്ടിയാടിക്കുന്നതോടൊപ്പം തന്നെ മുഹമ്മദീയനായ ബപ്പിരിയനേയും ക്ഷേത്രത്തില്‍ കെട്ടിയാടിക്കുന്നു. ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തിന്റെ പ്രത്യക്ഷമാണ് ആര്യപൂങ്കന്നി-ബപ്പിരിയന്‍ തെയ്യങ്ങള്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

Kerala

ശക്തമായ മഴ: സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)
World

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

Kerala

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Kerala

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies