ഊരിന്നു വേണ്ട ചില ഭാരങ്ങള്‍ വേണ്ടതിനു
നീരിന്നു വേണ്ട നിജദാരങ്ങള്‍ വേണ്ടതിനു
നാരായണച്യുതഹരേയെന്നതിന്നൊരുവര്-
നാവൊന്നെവേണ്ടു ഹരിനാരായണായ നമഃ
ഭഗവന്നാമം ജപിക്കുവാന്‍ ഉചിതമായ ഒരു സ്ഥലമോ ഹോമകുണ്ഡമോ ചമതയോ ധൂപദീപങ്ങളോ നൈവേദ്യമോ അഭിഷേകമോ ഒന്നും ആവശ്യമില്ല. ഗംഗ, യമുന തുടങ്ങിയ പുണ്യതീര്‍ത്ഥങ്ങളുടെ സാമീപ്യവും വേണ്ട. യജ്ഞാദികര്മങ്ങള്ക്ക് പത്നി കൂടെ വേണമെന്നുണ്ട്; നാമജപത്തിന് അതും ആവശ്യമില്ല; സ്വന്തം നാവ് മാത്രമേ വേണ്ടൂ. നാരായണാ! അച്യുതാ! ഹരേ! ഗോവിന്ദാ! എന്നിങ്ങനെ ഉച്ചരിക്കുവാനുള്ള ഏകാഗ്രതയുണ്ടാവണം. അതിന് ഇടവരുത്തണേ ഭഗവാനേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: