ആലുവ: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് ഹാളിലെ 83 -ാം ബൂത്തില്‍ 43 അധിക വോട്ട്. വോട്ട് രേഖപ്പെടുത്തിയത് 715 പേരാണെങ്കിലും യന്ത്രത്തില്‍ തെളിഞ്ഞത് 758 എന്ന്. എന്‍ഡിഎ-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.
പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും മൂന്ന് മുന്നണിയുടെ പോളിങ് ഏജന്റുമാരുടെയും കണക്കുകളിലും 715 പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. യന്ത്രം പരിശോധിച്ച് പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സീല്‍ വെയ്‌ക്കുന്നതിനിടെയാണ് 43 വോട്ട് കൂടുതല്‍ രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.
















