തിരുവനന്തപുരം: വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ. ‘എന്റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു നിങ്ങളും വിനിയോഗിക്കുക’യെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും താരം ഫേസ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ രാവിലെ തിരുവനന്തപുരത്തെത്തി തന്റെ സമ്മദിദാനവകാശം രേഖപ്പെട്ടുത്തിയിരുന്നു. തിരുവനന്തപുരം മുടവന്‍മുകളിലെ പോളിംഗ്ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. താരജാഡകള്‍ ഇല്ലാതെ സാധരണക്കാരൊടൊപ്പം നീണ്ട ക്യൂവില്‍ നിന്നാണ് താരം വോട്ട് ചെയ്ത് മടങ്ങിയത്. ക്യൂ നിൽക്കാതെ വോട്ട് ചെയ്യാമെന്ന് മറ്റ് വോട്ടർമാർ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവിൽ നിന്നാണ് ലാൽ വോട്ട് ചെയ്തത്.
പലപ്പോഴും വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്കൂളിൽ തന്നെ വോട്ട് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
















