ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ
ഇക്കാണുന്ന പ്രപഞ്ച വസ്തുക്കളെല്ലാം പരബ്രഹ്മത്തില്‍ നിന്നുïായവയാണ്. ഈ പ്രപഞ്ചം ആ പരബ്രഹ്മത്തില്‍ത്തന്നെ നിലനില്ക്കുന്നു; അതില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നു. ഈ വസ്തുത മനസ്സിലാക്കിക്കൊï്, അക്ഷരമാലയില്‍ ഈശ്വരവാചിയായ ‘അ’കാരം മുതല്‍ ഓരോ അക്ഷരമായി എടുത്ത് നാനാവിധത്തിലും ഭഗവാനെ പ്രകീര്‍ത്തിക്കുന്നതാണ് എന്റെ ശ്രമം; അതിനായി എനിക്ക് അങ്ങയുടെ അനുഗ്രഹമുïാവണം.
‘അ’ എന്ന ആദ്യക്ഷരം ഓങ്കാരമെന്ന പരബ്രഹ്മ സ്വരൂപത്തിന്റെയും ആദ്യക്ഷരമാണ്. ‘ആ’ എന്നുച്ചരിക്കാതെ മറ്റ് വര്‍ണ്ണങ്ങളൊന്നും പൂര്‍ണമായി ഉച്ചരിക്കാന്‍ കഴിയില്ല. അത് എല്ലാ വര്‍ണങ്ങളോടും ചേരുന്നു. നാം വായ് തുറക്കുമ്പോള്‍ ആദ്യം പുറപ്പെടുന്നത് ‘ആ’ എന്ന സ്വരമാണല്ലോ. ബ്രഹ്മസ്വ രൂപമായ ‘ഓം’കാരത്തിന്റെയും ആദ്യക്ഷരം ‘ആ’ തന്നെ. പ്രപഞ്ചം എങ്ങനെ ബ്രഹ്മത്തില്‍ അടങ്ങുന്നുവോ, അതുപോലെ തന്നെ സകല അക്ഷരങ്ങളും ‘ഓം’കാരത്തില്‍ അടങ്ങുന്നു. അതുകൊïുതന്നെയാണ്, കാവ്യത്തിന്റെ തുടക്കത്തില്‍ ഓങ്കാരമായ പൊരുളിനെ വാഴ്ത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: