മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പളൡക്കു നേരെ കൈയേറ്റ ശ്രമം. മലപ്പുറം കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ചാണ് ഒരു സംഘം കോണ്‍ഗ്രസ്-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രചാരണ വാഹനങ്ങള്‍ വണ്ടൂര്‍ മണ്ഡലത്തിലേക്ക് കടക്കുമ്പോഴായിരുന്നു ആക്രമണം.
തൊട്ടടുത്ത് നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ സംസാരിക്കുന്നുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും എംഎല്‍എ പ്രസംഗം തുടര്‍ന്നു. തുഷാറിന്റെ പ്രചാരണ വാഹനത്തിന്റെ ഗ്ലാസ് അക്രമിസംഘം അടിച്ചുതകര്‍ത്തു. പിന്നീട് വൈകിട്ട് ഏഴ് മണിയോടെ വണ്ടൂര്‍ പൂങ്ങോട് നടന്ന എന്‍ഡിഎ ബൈക്ക് റാലിക്ക് നേരെയും ആക്രമണമുണ്ടായി. ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
















