പത്തനംതിട്ട: ഒരു ദേശത്തിന്റെ ഹൃദയത്തില്‍ കെഎസ് ഒരു വികാരമായി പടരുകയാണ്. പത്തനംതിട്ടയുടെ ഓരോ മണല്‍ത്തരിയും ഒരാളെക്കുറിച്ച് ആവേശം കൊള്ളുന്നു. പിണറായി സര്‍ക്കാരിന്റെ ആചാരലംഘനനീക്കത്തിനെതിരെ പൊരുതിയ കെ. സുരേന്ദ്രനെ ഏറ്റെടുത്തു കഴിഞ്ഞു പത്തനംതിട്ട. സുരേന്ദ്രന്റെ പര്യടനങ്ങളിലും കുടുംബയോഗങ്ങളിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. അമ്മമാരുടേയും സഹോദരിമാരുടെയും ആവേശമാണ് എല്ലായിടത്തും ദൃശ്യമാവുന്നത്.
സുരേന്ദ്രന് പിന്തുണ അറിയിച്ച് ചലച്ചിത്ര-സീരിയല്‍ രംഗങ്ങളിലെ നിരവധി പ്രശസ്ത താരങ്ങളാണ് മണ്ഡലത്തിലെത്തിയത്. കുടുംബയോഗങ്ങളിലും സമ്മേളനങ്ങളിലും അവര്‍ പങ്കെടുത്തു. വീടുകള്‍ കയറിയിറങ്ങി വോട്ടുതേടുന്നതിലും ഇവര്‍ സജീവമായി രംഗത്തിറങ്ങി. എന്‍ഡിഎ പ്രവര്‍ത്തകരും നാട്ടുകാരും അവരെ അനുഗമിച്ചു. നൂറുകണക്കിന് അമ്മമാരും സഹോദരിമാരുമാണ് ഈ കുടുംബയോഗങ്ങളില്‍ അറിഞ്ഞുകേട്ടെത്തിയത്.
മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂര്‍, തിരുവല്ല മണ്ഡലത്തിലെ നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍, മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ, അടൂര്‍ നിയോജകമണ്ഡലത്തിലെ ഏഴംകുളം എന്നിവിടങ്ങളില്‍ ഹര്‍ഷ, നന്ദന, വിപിന്‍, പ്രഭാശങ്കര്‍, ടി.ആര്‍. ഗോപകുമാര്‍, മനുരാജ്, ഡോ. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. വന്‍തോതിലുളള സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് കുടുംബയോഗങ്ങള്‍ ശ്രദ്ധേയമായി.
















